ജീവിതത്തിൽ മറക്കാനാവാത്ത ഓണാഘോഷവും, ഓണസമ്മാനവും അത് മാത്രമായിരുന്നു, എന്നിട്ടാണ് അച്ഛൻ വിടപറഞ്ഞത്; ദിവ്യ ഉണ്ണിയുടെ ഓർമകളിലെ ഓണം ഇങ്ങനെ

147

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. വടിവൊത്ത ശരീരവും, ശാലീന സൗന്ദര്യവും നൃത്തവും ഒരുപോലെ വർഷങ്ങളോളം കൊണ്ടുനടക്കുന്ന താരത്തിന് നിരവധി ആരാധകരുമുണ്ട്. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നടിയോടുള്ള ഇഷ്ടത്തിന് കുറവൊന്നും വന്നിട്ടില്ല. ഇന്നും ദിവ്യ ഉണ്ണിയുടെ പഴയ സിനിമകൾക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ്.

Advertisements

വിവാഹ ശേഷമാണ് താരം സിനിമാ രംഗത്ത് നിന്ന് ഇടവേളയെടുത്തത്. പിന്നീട് നൃത്ത രംഗത്താണ് താരം സജീവമായത്. ഇടയ്ക്ക് ടെലിവിഷൻ ഷോകളിലും ദിവ്യ എത്തിയിരുന്നു. അടുത്തിടെ പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവി എന്ന ഒരു ഫാഷൻ ഫിലിമിൽ ദിവ്യ അഭിനയിച്ചിരുന്നു. രണ്ടു മിനിറ്റ് മാത്രം ദൈർഘ്യമുളള ഹസ്വ വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്.

Also read; പതിനഞ്ചാം വയസ്സിൽ മുല്ലപ്പൂ ചൂടി ടെറസിൽ നിൽക്കുന്നതിനിടെ ദേഹത്ത് ബാധ കയറി; പൊട്ടിച്ചിരിയും കരച്ചിലും കണ്ട് എല്ലാവരും ഭയന്നു; ഒടുവിൽ മന്ത്രവാദി വന്ന് ചൂരൽ പ്രയോഗം നടത്തി; വിചിത്ര അനുഭവം പറഞ്ഞ് നടി

ഭർത്താവും കുട്ടികളുമായി അമേരിക്കയിൽ ജീവിക്കുകയാണ് താരം. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ദിവ്യ തന്റെ ഓണമൊക്കെ അമേരിക്കയിൽ തന്നെയാണ് ആഘോഷിക്കുന്നതും. നാട്ടിൽ നിന്നും മാറി അമേരിക്ക പോലെ ഒരിടത്ത് ഓണം ആഘോഷിക്കുന്നതിനെ കുറിച്ചും തന്റെ ഓണക്കാല ഓർമകളെ കുറിച്ചും പങ്കുവയ്ക്കുകയാണ് ദിവ്യ ഇപ്പോൾ. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ പഴയകാല ഓണവിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓണത്തെ കുറിച്ചും ഓണസമ്മനത്തെ കുറിച്ചുമെല്ലാം ദിവ്യ സംസാരിക്കുന്നുണ്ട്. ഒരുപാട് വർഷങ്ങൾക്കുശേഷം രണ്ടു വർഷം മുൻപ് അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും നല്ല ഓണം ഓർമയെന്നാണ് ദിവ്യ പറയുന്നത്. ‘രണ്ടു വർഷം മുമ്പ് എന്റെ ഇളയ മകളെ പ്രസവിച്ചിരിക്കുന്ന സമയത്ത് കുഞ്ഞിനെ കാണാനായി അച്ഛനും അമ്മയും വന്നു.

കോവിഡ് ആയതുകൊണ്ട് അവർക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റിയില്ല. അങ്ങനെ കുറച്ചുനാൾ ഇവിടെ താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് വർഷത്തിനുശേഷം അവർക്കൊപ്പം ഓണം ആഘോഷിക്കാനും ഒന്നിച്ചിരുന്ന് സദ്യ കഴിക്കാനും ഭാഗ്യമുണ്ടായി. ജീവിതത്തിൽ മറക്കാനാവാത്ത ആ ഓണസമ്മാനം നൽകിയിട്ടാണ് കഴിഞ്ഞവർഷം അച്ഛൻ ഞങ്ങളെ വിട്ടുപോയത്.’ ദിവ്യ ഉണ്ണി ഓർമകൾ പങ്കുവെച്ചു.

‘ചെറുപ്പത്തിൽ കൊച്ചച്ഛനും ചെറിയച്ഛൻമാരുമൊക്കെ ഓണക്കോടി തരുമായിരുന്നു. എത്രയെത്ര പട്ടുപാവാടകൾ, ചുരിദാറുകൾ, ദാവണികൾ… വർഷങ്ങൾക്കുമുമ്പ് കൊച്ചച്ഛൻ തന്നൊരു നീല ചുരിദാർ ഞാനിപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അമേരിക്കയിൽ വരുന്നതിനുമുമ്പ് തന്നതാണ്. അദ്ദേഹം മരിച്ചിട്ട് കുറേ വർഷങ്ങളായി. അത് കാണുമ്പോൾ കൊച്ചച്ഛനെ ഓർമവരും. ഇതുപോലൊരു ഓണസമ്മാനമായിരുന്നു ആ ചുരിദാർ,’ ദിവ്യ ഓർത്തു.

ഏകദേശം രണ്ട് മൂന്ന് മാസം നീളുന്ന ഓണാഘോഷമാണ് അമേരിക്കയിൽ ഉണ്ടാവാറുള്ളതെന്ന് താരം പറയുന്നു. അമ്പലങ്ങളുടെയും അസോസിയേഷനുകളുടെയും സംഘടനകളുടെയുമൊക്കെ ആഘോഷമുണ്ടാവും. ഏകദേശം നവരാത്രി, ദീപാവലി സമയം വരെ ഈ ഓണാഘോഷം തുടരും. ഓണാഘോഷങ്ങളിൽ താൻ നൃത്തം ചെയ്യാറുണ്ടെന്നും ഇത്തവണത്തെ പരിപാടികൾക്കായുള്ള പരിശീലനം തുടങ്ങിയെന്നും ദിവ്യ പറഞ്ഞു.

Also read; നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ! വിമർശകരുടെ വായടപ്പിച്ച് മാസ് ഡയലോഗുമായി മഹാലക്ഷ്മി!

‘ഇവിടെ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ ഒക്കെ നല്ല ചൂടാണ്. കൃഷി ചെയ്യുന്ന ഇന്ത്യൻ കുടുംബങ്ങളുടെ വിളവെടുപ്പ് കാലം കൂടിയാണ്. അതുകൊണ്ട് നാടുപോലെ തന്നെ തോന്നും. തനിനാടൻ തൂശനിലയിൽ തന്നെ സദ്യയുണ്ണാം. നാട്ടുപൂക്കളും കിട്ടും. നാടിനെ ചേർത്തു നിർത്തിക്കൊണ്ടുള്ള ആഘോഷങ്ങളാണ് എല്ലാം. അവധി ദിവസങ്ങളിലാണ് ഓണം വരുന്നതെങ്കിൽ കുടുംബമൊന്നിച്ച് പൂക്കളമൊക്കെ ഇട്ട് സദ്യയുണ്ണും. കുട്ടികൾക്ക് ഓണത്തിന്റെ ഐതീഹ്യമൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്’ ദിവ്യ ഉണ്ണി പറയുന്നു.

Advertisement