Home Entertainment Celebrities

സായ് പല്ലവിയെ തന്റെ നായികയായി വേണ്ട; ഒപ്പം അഭിനയിക്കില്ലെന്ന് തുറന്നടിച്ച് പവന്‍ കല്യാണ്‍; കാരണം ഇതാണ്

160

അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് മലയാള ചിത്രത്തിലൂടെ ആണ് സായ് പല്ലവി സിനിമാ ലോകത്ത് എത്തിയത്. ആ ഒറ്റ സിനിമ കണ്ട് തന്നെ മലയാളികളുടെ മനം കീഴടക്കിയ നായികയാണ് സായി പല്ലവി.

ഈ സിനിമയിലെ മലര്‍ മിസ്സ് എന്ന കഥാപാത്രത്തിലൂടെ ആണ് നടി അതി പ്രശസ്ത ആയതും. അതിനാല്‍ തന്നെ സായ് പല്ലവി മലയാളി ആണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ തന്നെ ആരും മലയാളി എന്നു വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് സായ് പല്ലവി അന്ന പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

Advertisements

മലയാള സിനിമ ചെയ്തത് കൊണ്ട് മലയാളി ആകുമോ? ഞാന്‍ തമിഴത്തിയാണ് എന്നായിരുന്നു സായി പല്ലവി അന്ന് പറഞ്ഞത്. നേരത്തെ ഒരു തെലുങ്ക് സിനിമാ പ്രമോഷന്റെ ഭാഗമായി എത്തിയ സായ് പല്ലവിയെ മലയാളിയെന്ന് വിളിച്ചതാണ് അവരെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

ALSO READ- കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം; സ്വന്തം സിനിമ തീയേറ്ററില്‍ കണ്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍; ആശ്വസിപ്പിച്ച് സര്‍ജാനോ

പൊതുവെ അധികം വിവാദങ്ങള്‍ സൃഷ്ടിക്കാത്ത താരമാണ് സായി പല്ലവി. സിനിമാ രംഗത്തെ പ്രവര്‍ത്തകര്‍ക്കും സായി പല്ലവിയെ ഏറെ ഇഷ്ടമാണ്. കാരണം മറ്റ് താരങ്ങളെ പോലെ അമിതമായ ചെലവ് വരുത്തിവെയ്ക്കുന്ന താരമല്ല എന്നാണ് ഇന്‍ഡസ്ട്രികളിലെ സംസാരം.

അതേസമയം ഇപ്പോഴിതാ സായി പല്ലവിയെ സംബന്ധിക്കുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സായ് പല്ലവിക്കൊപ്പം അഭിനയിക്കില്ലെന്ന് തെലുങ്ക് താരം പവന്‍ കല്യാണ്‍ പറഞ്ഞതാണ് വൈറലാകുന്നത്.

പവന്‍ കല്യാണിന്റെ ‘ഭവദീയുഡു ഭഗത് സിംഗ്’ എന്ന പുതിയ ചിത്രത്തില്‍ സായ് പല്ലവിയെ നായിക ആക്കുന്നതിനോട് പവന്‍ കല്യാണ്‍ എതിരു പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

‘ഭവദീയുഡു ഭഗത് സിംഗ്’ ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. സിനിമയിലെ നായികയായി നടി പൂജ ഹേഗ്ഡെയെ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത നടിക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് സായ് പല്ലവിയുടെ പേര് ഉയര്‍ന്നു കേട്ടത്. സംവിധായകന്‍ പവന്‍ കല്യാണിനോട് സായ് പല്ലവിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.

ALSO READ- ഞാൻ കാശ് ഇറക്കാൻ നിങ്ങളോട് പറഞ്ഞോ, വിവാദ തട്ടിപ്പ് വീഡിയോ മുക്കിയതിന് പിന്നാലെ ആരാധകരട് പൊട്ടിത്തെറിച്ച് ദിൽഷ പ്രസന്നൻ

അതേസമയം, ഇതിനോട് നോ പറയുകയായിരുന്നു പവന്‍ കല്യാണ്‍. തന്റെ നായികയായി സായ് പല്ലവി വരുന്നതില്‍ താരം തൃപ്തനല്ല എന്നാണ് വിവരം. ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, തെലുങ്കിലെ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സായ് പല്ലവിയെ ഒഴിവാക്കാന്‍ കാരണം ബോള്‍ഡ് സീനുകള്‍ അവതരിപ്പിക്കാന്‍ താരം തയ്യാറാകാത്തത് കൊണ്ടാണ് എന്നൊക്കയാണ്.

ഇതിനിടെ, സായ് പല്ലവി മുമ്പ് പവന്‍ കല്യാണ്‍ സിനിമകള്‍ നിരസിച്ചതു കൊണ്ടാണ് താരത്തെ നായികയാക്കേണ്ട എന്ന തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ റീമേക്ക് ആയ ‘ഭീംല നായക്’ ചിത്രത്തിലെ നായിക വേഷം സായ് പല്ലവി നിരസിച്ചിരുന്നു. ഇതും പവന്‍ കല്യാണിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിജയ് ദേവരകൊണ്ട നായകനായ ‘ഡിയര്‍ കോമ്രേഡ്’, മഹേഷ് ബാബുവിന്റെ ‘സരിലേരു നികെവ്വരു’, ചിരഞ്ജീവിയുടെ ‘ഭോല ശങ്കര്‍’ എന്നീ സിനിമകളും സായ് പല്ലവി നിരവധി കാരണങ്ങള്‍ കൊണ്ട് നിരസിച്ചിരുന്നു.

Advertisement