രസകരമായ പഴയ കല്യാണ കഥയുമായി ദേവി ചന്ദനയും കിഷോറും ; നെയ്യിൽ പൊരിച്ച ഷർട്ടും നാഗർകോവിലിൽ പോയി വാങ്ങിയ അയ്യായിരം രൂപയുടെ പട്ടുസാരിയുമാണ് ഹൈലൈറ്റ്!

99

വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ കുത്തിപൊക്കി ഷെയർ ചെയ്യുന്നതും ചലഞ്ച് ചെയ്യുന്നതൊക്കെ ഇപ്പോൾ ഒരു ഫാഷനാണ്. ത്രോബാക്ക് എന്ന് പറഞ്ഞ് അതൊക്കെ സോഷ്യൽമീഡിയയിലൊക്കെ താരങ്ങളും മറ്റും പങ്കുവയ്ക്കാറുമുണ്ട്.

ഗായകൻ വിധു പ്രതാവും ഭാര്യ ദീപ്തിയും തങ്ങളുടെ വിവാഹ സമയത്തെ വീഡിയോ ഒന്നു കൂടി കാണുന്ന രീതിയിലൊരു വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരുന്നത് വൈറലായിരുന്നു. ഇപ്പോഴിതാ അതേ പാതയിൽ വിവാഹ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി ദേവി ചന്ദനയും ഭർത്താവ് കിഷോറും. 16 വർഷങ്ങൾക്ക് മുമ്പത്തെ വിവാഹ ചടങ്ങിന്റെ വീഡിയോ ഒന്നുകൂടി കാണുന്നതാണ് ഇവർ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലുള്ളത്.

Advertisement

ALSO READ

സംസാരിക്കുന്നതിനിടയിൽ പെൺകുട്ടി വസ്ത്രങ്ങൾ മാറ്റി ; വീഡിയോ കോൾ കെണിയിൽപ്പെടുത്തി പണം തട്ടുന്ന സംഘത്തിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് നടൻ അനീഷ് രവി

സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്കെത്തി ശ്രദ്ധ നേടിയ നടിയാണ് ദേവി ചന്ദന. മികച്ച നർത്തകി കൂടിയായ ദേവി ചന്ദന വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമയെയാണ്. കലാരംഗത്തും ഇരുവരും സജീവമാണ് ഇരുവരും. അടുത്തിടെയാണ് ദേവി യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഏതാനും വീഡിയോകൾ ഇരുവരും ചേർന്ന് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇവരുടെ പഴയ കല്യാണ കഥ എന്ന വീഡിയോ വൈറലായിരിക്കുകയാണ്.

വർഷങ്ങൾക്ക് മുമ്പ് 2006 ഫെബ്രുവരി 2-ാം തീയതിയിലെ കല്യാണ ദിനത്തിലെ വീഡിയോ വീണ്ടും കാണുന്നതായാണ് ദേവിയുടെ വീഡിയോ. നമുക്കൊന്നിച്ച് ഞങ്ങളുടെ വിവാഹം കൂടാം എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. അന്നിട്ട അതേ വസ്ത്രത്തിലാണ് ഇരുവരും വീഡിയോയിൽ എത്തിയിട്ടുള്ളത്. സാരി ഉടുക്കാൻ പറ്റിയെങ്കിലും ബ്ലൗസ് പാകമാകാത്തതിനാൽ വേറെ തയ്പ്പിച്ചുവെന്ന് ദേവി പറയുന്നുമുണ്ട്.

അന്നത്തെ വിവാഹ ഷർട്ട് ഇപ്പോൾ ഇട്ടപ്പോൾ മൂന്ന് പേർക്ക് കേറാവുന്ന രീതിയിലായിരുന്നു. അതിനാൽ ചെറുതാക്കി എന്നും കിഷോർ പറയുകയുണ്ടായി. അന്ന് മുഹൂർത്തെ വൈകി വിശന്നിരുന്ന കാര്യവും പിന്നെ കിട്ടുന്നതെല്ലാം വലിച്ചുവാരി തിന്ന് ഷർട്ടിലായ കറ ഇപ്പോഴും ഷർട്ടിൽ തന്നെയുണ്ടെന്ന് കിഷോറിൻറെ വാക്കുകൾ.

ഈ വീഡിയോ ഇപ്പോൾ കാണുമ്പോൾ ഭയങ്കരമായി ചിരി വരും. ഇത് മിക്കവാറും കോമഡി ഷോ ആകും. ആലപ്പുറ ശ്രീറാം മന്ദിറിലായിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ചിരിച്ച് ചിരിച്ച് വായയിൽ വേദനയായി. അച്ഛനേയും അമ്മയേയും ബന്ധുക്കളെയുമെല്ലാം വീഡിയോയിൽ കാണാം. അന്നത്തെ ഫാഷനായിരുന്നു അതൊക്കെയെന്ന് പറയുന്നുമുണ്ടായിരുന്നു കിഷോർ. കിഷോർ നെയ്യിൽ പൊരിച്ച ഷർട്ടാണ് ഇട്ടിരിക്കുന്നതെന്ന് ദേവി കളിയാക്കി. അയ്യായിരം രൂപയുടെ നാഗർകോവിൽ പട്ട് സാരിയാണ് താനുടുത്തിരിക്കുന്നതെന്ന് ദേവി പറഞ്ഞു.

ALSO READ

സുന്നത്തു നടത്തിയാൽ മാത്രം മനുഷ്യനാവില്ലെടോ, മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്, ഓരോരോ ക്ഷുദ്ര ജീവികൾ: ചൊറി കമന്റിട്ടവന് കിടിലൻ മറുപടിയുമായി ലക്ഷ്മി പ്രിയ

പിഷാരടിയെ എല്ലാം വീഡിയോയിൽ കാണിയ്ക്കുന്നുണ്ട് പിഷുവാണ് അന്ന് ആങ്കർ ചെയ്തിരുന്നതെന്നൊക്ക ദേവി പറയുന്നുണ്ട്.വിവാഹത്തിന് കാവാലം നാരായണ പണിക്കർ, വിജി തമ്പി, കണ്ണൻ സാഗർ, മനോജ് ഗിന്നസ്, കൃഷ്ണ പ്രഭ. സുധീഷ്, സുനീഷ് വരനാട്, കെഎസ് പ്രസാദ്, ഫാസിൽ, ദിവ്യ ഉണ്ണിയുടെ മാതാപിതാക്കൾ, ജയസൂര്യ, ജിസ് ജോയ്, സുബി സുരേഷ്, സാജൻ പള്ളുരുത്തി, രമേഷ് പിഷാരടി, ടിനി ടോം, മച്ചാൻ വർഗ്ഗീസ്, നാദിർഷ തുടങ്ങി നിരവധി പേർ വന്നതും വീഡിയോയിൽ കാണാമായിരുന്നു. ദേവിയുടേയും കിഷോറിൻറെ കല്യാണ വിശേഷത്തിന് നിരവധി കമൻറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരും ചനൽ സബ്‌സ്‌ക്രൈബ് ചെയ്യാനും ദേവി ഓർമിപ്പിയ്ക്കുന്നുണ്ട്. നമ്മൾ നല്ല കണ്ടന്റുമായി വന്നാൽ അവര് സബ്‌സക്രൈബ് ചെയ്‌തോളുമെന്ന് കിഷോറും പറയുന്നുണ്ട്.

Advertisement