സർപ്രൈസ് പരസ്യമാക്കി പ്രിയതാരം! താൻ വളരെയധികം എക്‌സൈറ്റഡ് ആണെന്ന് മഞ്ജു വാര്യർ ആശംസകളുമായി പ്രിയപ്പെട്ടവർ!

90

മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു വാര്യർ. മഞ്ജുവിനോട് പ്രത്യേകമായൊരു സ്നേഹമുണ്ട് മലയാളിക്ക്. പല കാര്യങ്ങളിലും മഞ്ജു പ്രചോദനമാണെന്നാണ് ആരാധകർ പറയാറുള്ളത്. അങ്ങേയറ്റം ആത്മാർത്ഥതയോടെയാണ് താരം എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അഭിനയവും പാട്ടും ഡാൻസുമൊക്കെയായി സജീവമായ മഞ്ജു സോഷ്യൽ മീഡിയയിലൂടെയും വിശേഷങ്ങൾ പങ്കിടാറുണ്ട്.

ഒരു സർപ്രൈസുമായി താനെത്തുന്നുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞിരുന്നു. സ്‌റ്റൈലിഷായുള്ള ചിത്രത്തിനൊപ്പമായാണ് മഞ്ജു ഇതേക്കുറിച്ച് പറഞ്ഞത്. എന്താണ് ആ സർപ്രൈസ് എന്ന് ഊഹിക്കാമോയെന്നും താരം ചോദിച്ചിരുന്നു. പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമാണോയെന്നായിരുന്നു ആരാധകർ അപ്പോൾ ചോദിച്ചത്. നിരവധി പേരാണ് താരത്തിന്റെ ചോദ്യത്തിന് മറുപടിയുമായെത്തിയത്. മണിക്കൂറുകൾക്ക് ശേഷമായി നടി തന്നെ കാര്യം വ്യക്തമാക്കുകയായിരുന്നു.

Advertisement

ALSO READ

രസകരമായ പഴയ കല്യാണ കഥയുമായി ദേവി ചന്ദനയും കിഷോറും ; നെയ്യിൽ പൊരിച്ച ഷർട്ടും നാഗർകോവിലിൽ പോയി വാങ്ങിയ അയ്യായിരം രൂപയുടെ പട്ടുസാരിയുമാണ് ഹൈലൈറ്റ്!

സീ കേരളം ചാനലിന്റെ ബ്രാൻഡ് അംബാസഡാറിയിരിക്കുകയാണ് മഞ്ജു വാര്യർ. മലയാളത്തിലെ വിനോദ ചാനലുകളിൽ ഇതാദ്യമായാണ് ബ്രാൻഡ് അംബാസഡർ വരുന്നത്. പുതിയ റോളിൽ താൻ എക്സൈറ്റഡാണെന്നും മഞ്ജു കുറിച്ചിട്ടുണ്ട്. ഇവിടെ ആസ്വാദനത്തിന് അതിരുകളിലെന്നും താരം പറഞ്ഞിരുന്നു. മഞ്ജുവിനെ സ്വാഗതം ചെയ്യുന്നതിന്റെ സന്തോഷം പങ്കിട്ട് ചാനൽ പ്രവർത്തകരും എത്തിയിരുന്നു.

മഞ്ജു വാര്യരുടെ വരവിനെ സ്വാഗതം ചെയ്ത് ആരാധകരും എത്തിയിരുന്നു. താരങ്ങളും മഞ്ജുവിന്റെ വരവിൽ സന്തോഷം പ്രകടിപ്പിച്ച് എത്തിയിരുന്നു. ഫീനിക്സ് പക്ഷിയെപ്പോലെ ഉയരത്തിൽ പറക്കുന്ന മഞ്ജുവിന്റെ കരിയറിൽ പുതിയൊരു പൊൻതൂവലായി മാറട്ടെ പുതിയ റോൾ. ഇനി സീ കേരളം വേറെ ലെവലാവും. ഒരു ചാനലിന്റെ അംബാഡറായി മഞ്ജു എത്തുമെന്ന് കരുതിയിരുന്നു. ലെറ്ററും പിടിച്ചുള്ള ഫോട്ടോ കണ്ടപ്പോഴേ കാര്യം മനസ്സിലായിരുന്നു, ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

ALSO READ

സംസാരിക്കുന്നതിനിടയിൽ പെൺകുട്ടി വസ്ത്രങ്ങൾ മാറ്റി ; വീഡിയോ കോൾ കെണിയിൽപ്പെടുത്തി പണം തട്ടുന്ന സംഘത്തിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് നടൻ അനീഷ് രവി

സീ കേരളത്തില പരിപാടികളിൽ അതിഥിയായി മഞ്ജു വാര്യർ എത്തിയിരുന്നു. ഓണത്തിന് മഞ്ജു ഭാവങ്ങളെന്ന പ്രത്യേക പരിപാടിയുമായാണ് അണിയറപ്രവർത്തകരെത്തിയത്. ഭാവന, നിഖില വിമൽ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ മഞ്ജുവിന്റെ ഗാനങ്ങൾക്കൊപ്പം ചുവടുവെച്ചിരുന്നു.

സൈമ അവാർഡ്സിലും മഞ്ജു വാര്യർ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലേയും മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് നടി. ലൂസിഫറിലേയും അസുരനിലേയും പ്രകടനത്തിലൂടെയാണ് മഞ്ജു മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച നടിയായി തന്നെ തിരഞ്ഞെടുത്തവർക്ക് നന്ദി പറഞ്ഞും മഞ്ജു രംഗത്തെത്തിയിരുന്നു.

Advertisement