മേഘനയും ബിഗ് ബോസ് കന്നഡ 4 ജേതാവുമായ പ്രതാമുമായി വീണ്ടും വിവാഹം? ; യാഥാർത്ഥ്യം തേടി ആരാധകർ , പ്രതികരിച്ച് പ്രതാം

669

സിനിമാ താരം ചിരഞ്ജീവി സർജയുടെ മരണം കന്നഡ സിനിമാ ലോകത്തെ മാത്രമല്ല രാജ്യത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മേഘ്‌ന രാജിന്റെ ഭർത്താവ് കൂടിയായ ചിരഞ്ജീവിയുടെ മരണവാർത്ത ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. ചിരഞ്ജീവിയുടെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന മേഘ്‌നയുടെ മുഖം ആർക്കും മറക്കാനാകില്ല.

ALSO READ

Advertisement

സർപ്രൈസ് പരസ്യമാക്കി പ്രിയതാരം! താൻ വളരെയധികം എക്‌സൈറ്റഡ് ആണെന്ന് മഞ്ജു വാര്യർ ആശംസകളുമായി പ്രിയപ്പെട്ടവർ!

ഒരു വർഷം മുൻപെയായിരുന്നു ചിരഞ്ജീവിയുടെ മരണം. ചിരഞ്ജീവിയുടെ മരണം കഴിഞ്ഞ് കുഞ്ഞുമായി ജീവിക്കുകയാണ് മേഘ്‌ന ഇതിനിടയിലാണ് നടി വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിൽ കുറച്ചു ദിവസങ്ങൾ കൊണ്ട് വാർത്തകൾ പുറത്തുവരുന്നത്.

ഭർത്താവിനെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ താൻ ഇനിയും ജീവിക്കുമെന്നാണ് എപ്പോഴും മേഘ്ന പറയുക. ഇക്കഴിഞ്ഞ ജൂണിൽ ചിരഞ്ജീവിയുടെ ഒന്നാം ചരമ വാർഷികമായിരുന്നു. ആ ദിവസം തന്നെയാണ് മകനെ ചീരു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് കൊണ്ട് പോവുകയും ചെയ്തത്. വ്യാജ വാർത്തകളോട് ഇത് വരെയും മേഘ്ന പ്രതികരിച്ചിട്ടില്ല.

കന്നഡ ചിത്രമായ അട്ടഗരെയിൽ മേഘ്നയും ചിരുവും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരേയൊരു സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജീവിതത്തിൽ ഒന്നിച്ചതിന് ശേഷവും സ്‌ക്രീനിൽ ഒന്നിക്കണമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ബാക്കിവെച്ചായിരുന്നു ചിരു വിടവാങ്ങിയത്.

ALSO READ

രസകരമായ പഴയ കല്യാണ കഥയുമായി ദേവി ചന്ദനയും കിഷോറും ; നെയ്യിൽ പൊരിച്ച ഷർട്ടും നാഗർകോവിലിൽ പോയി വാങ്ങിയ അയ്യായിരം രൂപയുടെ പട്ടുസാരിയുമാണ് ഹൈലൈറ്റ്!

പ്രണയവിവാഹത്തിലൂടെ ഒന്നായവരാണ് മേഘ്ന രാജും ചിരഞ്ജീവി സർജയും. 10 വർഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും പ്രണയം പറഞ്ഞതും വിവാഹിതരായതും. തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

ഞാൻ ആദ്യം പ്രതികരിക്കേണ്ട എന്നാണ് കരുതിയത്. പക്ഷേ 2.70 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വ്യാജ വീഡിയോ സമ്പാദിച്ചു കൂട്ടിയത്. കാഴ്ചക്കാർക്കും പണത്തിനും വേണ്ടി ഇത്തരം തരം താണ പ്രവർത്തികൾ ചെയ്യുമ്പോൾ അതിനെതിരെ നിയമപരമായി പോരാടുക മാത്രമാണ് പോംവഴി. ഇത്തരം വീഡിയോകൾ നിയമപരമായി നീക്കം ചെയ്യുമ്പോൾ അത് മറ്റ് ചാനലുകൾക്ക് ഒരു പാഠമായി മാറും എന്നും പ്രതാം പ്രതികരിച്ചു.

തങ്ങൾ ഇരുവരെയും കുറിച്ച് പ്രചരിക്കുന്നത് എല്ലാം വ്യാജമാണെന്ന് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രതാം പ്രതികരണം നടത്തിയത്. പ്രചരിക്കുന്ന വ്യാജ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ച് കൊണ്ടാണ് ഇത് ഭയങ്കര മോശം കാര്യം ആയി പോയെന്നും പ്രതാം വ്യക്തമാക്കിയത്. മാത്രമല്ല നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഘനയും ബിഗ് ബോസ് കന്നഡ 4 ജേതാവുമായ പ്രതാമുമായി ഉടൻ വിവാഹിതരാകുമെന്ന തരത്തിലായിരുന്നു ഏതാനും യൂട്യൂബ് ചാനലുകൾ അവകാശപ്പെട്ടത്. വീഡിയോകൾ വൈറലായതോടെ യാഥാർഥ്യം പോലും ചിന്തിക്കാതെ മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിക്കുകയും ചെയ്തു. ചിലർ ആശംസകളും ചിലർ ആക്ഷേപങ്ങളും നടത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി പ്രതാം രംഗത്ത് വന്നത്.

Advertisement