സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച പ്രമുഖ മാധ്യമപ്രവർത്തകൻ വേണുവിന് എട്ടിന്റെ പണി, കൈയ്യടിച്ച് മലയാളികൾ

66

മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്പെൻഷൻ. സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് വേണുവിനെ അച്ചടക്ക നടപടിക്ക് വിധേയനാക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിന് ആസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്.

നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. അന്ന് അദ്ദേഹത്തിന്റെ ബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീർത്തിരുന്നു. സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Advertisement

യുവ മാധ്യമ പ്രവർത്തക ചാനലിന്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു.

Also Read
മേഘനയും ബിഗ് ബോസ് കന്നഡ 4 ജേതാവുമായ പ്രതാമുമായി വീണ്ടും വിവാഹം? ; യാഥാർത്ഥ്യം തേടി ആരാധകർ , പ്രതികരിച്ച് പ്രതാം

അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്. നേരത്തെ ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല. ഇത്തവണ പക്ഷേ അദേഹത്തെ രക്ഷിക്കാൻ ആരുമില്ലെന്നാണ് സൂചന. സംഭവം മൂടിവയ്ക്കാൻ ശ്രമം നടന്നെങ്കിലും അതു വിജയിച്ചില്ല.

നേരത്തെ മാനേജ്മെന്റുമായുണ്ടായ തർക്കത്തെ തുടർന്ന് വേണു ബാലകൃഷ്ണനും ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമിയിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണൻ വീണ്ടും മാതൃഭൂമിയിലെത്തുന്നത്.

അതേ സമയം വേണുവിന് എതിരായ നടപടിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് എത്തുന്നത്. പരാതികൊടുക്കുകയും വേണുവിനെ കായികമായി കൈകാര്യം ചെയ്യുകയും ചെയ്ത യുവ മാധ്യമ പ്രവർത്തകയെ നിരവധി പേർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

Also Read
സർപ്രൈസ് പരസ്യമാക്കി പ്രിയതാരം! താൻ വളരെയധികം എക്‌സൈറ്റഡ് ആണെന്ന് മഞ്ജു വാര്യർ ആശംസകളുമായി പ്രിയപ്പെട്ടവർ!

Advertisement