സുന്നത്തു നടത്തിയാൽ മാത്രം മനുഷ്യനാവില്ലെടോ, മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്, ഓരോരോ ക്ഷുദ്ര ജീവികൾ: ചൊറി കമന്റിട്ടവന് കിടിലൻ മറുപടിയുമായി ലക്ഷ്മി പ്രിയ

298

മലയാള സിനിമയിലും സീരിലുകളിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി ലക്ഷ്മി പ്രിയ. വർഷങ്ങളായി അഭിനയ രംഗത്തുള്ള ലക്ഷ്മി പ്രിയ എന്തു കാര്യവും വെട്ടിത്തുറന്ന് പറയുന്ന ഒരു താരം കൂടിയാണ്. തന്റെ മതവും, പേരും, ഒപ്പും ഔദ്യോഗികമായി മാറ്റിയതായി കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

സബീന എന്ന യഥാർത്ഥ പേര് ഔദ്യോഗികമായി ലക്ഷ്മിപ്രിയ എന്നാക്കി മാറ്റിയതിനെ കുറിച്ചാണ് നടി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. ഹിന്ദു ആയാലും മുസ്ലിം ആയാലും താൻ താനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിക്കുന്നു എന്നാണ് ലക്ഷ്മി പ്രിയ പങ്കുവച്ച ഫെയ്‌സ്ബുക്കിൽ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

Advertisements

സോഷ്യൽമീഡിയയിൽ നടി പങ്കുവെച്ച ഈ പോസ്റ്റിന് കീഴിൽ വന്ന കമന്റുകൾക്ക് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. സിനിമ സീരിയൽ ഒന്നുമില്ലാത്തത് കൊണ്ട് വർഗീയത പറയുകയാണെന്നും 80 ശതമാനം ഉള്ള ഹിന്ദുക്കൾ മുസ്ലിം പെൺകുട്ടിയെ മതം മാറ്റി കൊണ്ടുപോയി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന കാണുമ്പോ സഹതാപം മാത്രമെന്നും നീ ഹിന്ദു ആയെങ്കിൽ മുസ്ലീങ്ങൾക്ക് ഒന്നുമില്ലെന്നുമായിരുന്നു ഒരാളുടെ കമന്റ്.

Also Read
ഇത് ഒരു അമ്പലമാണ്, തനിക്കൊക്കെ വിവരമുണ്ടോ, ക്ഷേത്ര ദർശനത്തിടെ വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചവരോട് ക്ഷുഭിതയായി സാമന്ത

പിന്നാലെ ഇതിന് മറുപടിയുമായി ലക്ഷ്മിപ്രിയയും രംഗത്ത് വന്നു. നിന്റെയൊക്കെphoto വെക്കേണ്ട കാലം എന്നേ കഴിഞ്ഞു. സുന്നത്തു നടത്തിയാൽ മാത്രം മനുഷ്യനാവില്ലെടോ.. മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്. ഓരോരോ ക്ഷുദ്ര ജീവികൾ എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി.

ഇതിനോടകം തന്നെ ലക്ഷ്മിപ്രിയയുടെ മറുപടി വൈറലായി മാറിയിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തെ പിന്തുണച്ച് എത്തുന്നത്.

ലക്ഷ്മിപ്രിയയുടെ ഫെസ്്ബുക്ക് പോസ്റ്റ് ഇങ്ങനെ:

I officially announced yes I am Lakshmi priyaa. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടുവർഷം ഞാൻ സബീന ആയിരുന്നു. 19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും.

ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്.

കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്‌നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല.

Also Read
ഇങ്ങനെ ചെയ്താൽ ഒന്നും ബുദ്ധിജീവി ആകില്ലെന്ന് പരിഹാസം, കിടിലൻ മറുപടിയുമായി രചന നാരായണൻകുട്ടി

ഒറ്റ കൂടിക്കാഴ്ചയിൽ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരു പേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റ്‌സും ഞാൻ കൊടുക്കുക.

ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്, ബിനിൽ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചുകൊണ്ട് ലക്ഷ്മി പ്രിയ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

Advertisement