ഇത് ഒരു അമ്പലമാണ്, തനിക്കൊക്കെ വിവരമുണ്ടോ, ക്ഷേത്ര ദർശനത്തിടെ വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചവരോട് ക്ഷുഭിതയായി സാമന്ത

77

ചലച്ചിത്ര താരങ്ങളുടെ വിവാഹവും വിവാഹമോചനവും എപ്പോഴും വലിയ വാർത്തയാണ്. അടുത്തിടെ ബോളിവുഡ് താരദമ്പതിമാരായാ ആമിർ ഖാനും കിരൺ റാവുവും വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തി കഴിഞ്ഞി.

ഗോസിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വഴിയൊരുക്കാതെ മാധ്യമങ്ങൾ മുന്നിൽ വന്നാണ് താരങ്ങൾ വേർപിരിയൽ വാർത്ത പ്രഖ്യാപിച്ചത്. എന്നാൽ തെന്നിന്ത്യൻ താര ദമ്പതിളായ സാമന്തയുടെയും നാഗ ചൈതന്യയുടെയും റിലേഷനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇനിയും അവസാനമായിട്ടില്ല.

Advertisements

Also Read
ഇങ്ങനെ ചെയ്താൽ ഒന്നും ബുദ്ധിജീവി ആകില്ലെന്ന് പരിഹാസം, കിടിലൻ മറുപടിയുമായി രചന നാരായണൻകുട്ടി

ഇതുമായി ബന്ധപ്പെട്ട പുതിയ ചില കാര്യങ്ങളാണ് പുറത്ത് വരുന്നത്. സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ കുടുംബപേര് കൂടി ചേർത്തിരുന്ന സാമന്ത പെട്ടെന്ന് അത് ഒഴിവാക്കിയതാണ് സംശയങ്ങൾക്ക് കാരണമായത്. അടുത്ത കാലത്തൊന്നും നാഗ ചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോസ് ഇടുകയോ ഭർത്താവിനെ കുറിച്ച് നടി പറയുകയോ ചെയ്യാത്തത് കിംവദന്തികൾക്ക് അവസരമായി.

എന്നാൽ ഈ വിഷയത്തിൽ ഇടപെടാൻ പ്രമുഖരടക്കം എത്തിയിരിക്കുകയാണെന്നാണ് പുതിയ വിവരങ്ങൾ. തെലുങ്ക് സിനിമയുടെ മെഗാസ്റ്റാറായി അറിയപ്പെടുന്ന ചിരഞ്ജീവിയെ കുറിച്ചാണ് പുത്തൻ വാർത്ത. സെപ്റ്റംബർ ഇരുപതിന് ഹൈദരബാദിൽ വെച്ച് നടത്തുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിയിൽ പങ്കെടുക്കാനായി ചിരഞ്ജീവിയും എത്തുന്നുണ്ട്.

അക്കിനേനി കുടുംബവുമായി അടുത്ത സൗഹൃദമുള്ള ചിരഞ്ജീവി മുൻപും ഇവരുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. എത്രയോ വർഷങ്ങൾക്ക് മുൻപ് മുതൽ ഇരു കുടുംബങ്ങളും തമ്മിൽ അടുപ്പം കാത്തുസൂക്ഷിക്കുന്നതാണ്. ഇത്തവണയും ആ സ്നേഹ ബന്ധത്തിൽ ചിരഞ്ജീവി എത്തുന്നതായിട്ടാണ് അറിയുന്നത്.

എന്നാൽ സാമന്ത നാഗചൈത്‌ന്യ വിഷയത്തിൽ ഉയർന്ന് വന്നേക്കാവുന്ന കിംവദന്തികൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ചിരഞ്ജീവിയെ കൂടി ഇതിൽ പങ്കെടുപ്പിക്കുന്നതെന്നും പറയപ്പെടുന്നു. സാമന്തയെ കുറിച്ചുള്ള വാർത്തകൾ ഉയർന്ന് വന്നേക്കാം എങ്കിലും മെഗാസ്റ്റാറിന്റെ ആരാധകർ കൂടുതൽ പ്രധാന്യം കൊടുക്കുക താരത്തിനായിരിക്കും.

അതേ സമയം തിരുമല ക്ഷേത്ര ദർശനത്തിനിടെ വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കടുത്ത ഭാഷയിൽ സാമന്ത മറുപടി നൽകി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ താരം, തൊഴുത് മടങ്ങുന്നതിനിടെയാണ് സംഭവം.

Also Read
ക്രിസ്റ്റഫർ നോളന്റെ ഒരു പടമുണ്ട്, ക്ലാഷ് വന്നേക്കും, എന്നാലും നോക്കാം; കാണെക്കാണെയ്ക്ക് ഡേറ്റ് ചോദിച്ചപ്പോൾ ഐശ്വര്യ ലക്ഷ്മി പറഞ്ഞത്

താരത്തെ ആരാധകരും മാധ്യമ പ്രവർത്തകരും വളഞ്ഞു. അവർ ചോദ്യങ്ങൾ ചോദിച്ചതാണ് താരത്തെ ഏറെ ചൊടിപ്പിച്ചത്. ഞാൻ അമ്പലത്തിലാണ്, നിങ്ങൾക്ക് വിവരമുണ്ടോ’ എന്ന് സാമന്ത വിവാഹമോചനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു.

മാസ്‌ക് ധരിച്ചതിനാൽ തലയിലേക്ക് വിരൽ ചൂണ്ടിയായിരുന്നു താരത്തിൻറെ പ്രതികരണം. ഇതിന്റെവീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. അതേ സമയം സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട് ഉണ്ട്.

സാമന്തയുടെയും നാഗചൈതന്യയുടെയും വിഷയം തെലുങ്ക് സിനിമാലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. താരങ്ങളുടെ സിനിമയെയും ഇത് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പും ആരാധകർ നൽകുന്നുണ്ട്.

Advertisement