ഇങ്ങനെ ചെയ്താൽ ഒന്നും ബുദ്ധിജീവി ആകില്ലെന്ന് പരിഹാസം, കിടിലൻ മറുപടിയുമായി രചന നാരായണൻകുട്ടി

108

ടെലിവിഷിലും സിനിമയിലും ഒരേസമയം നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രചന നാരായണൻകുട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് ആയിരുന്നു. തീർത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മിനിസക്രീനിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറിൽ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു.

Advertisements

പിന്നീടിങ്ങോട്ട് നിരിവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രചന നാരായണൻ കുട്ടി അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read
ക്രിസ്റ്റഫർ നോളന്റെ ഒരു പടമുണ്ട്, ക്ലാഷ് വന്നേക്കും, എന്നാലും നോക്കാം; കാണെക്കാണെയ്ക്ക് ഡേറ്റ് ചോദിച്ചപ്പോൾ ഐശ്വര്യ ലക്ഷ്മി പറഞ്ഞത്

തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. തന്റെ നിലപാടുകൾ തുറന്ന് പറയാനും രചന ഒരിക്കലും മടികാണിക്കാറില്ല. കൊച്ചു കൊച്ചു വേഷങ്ങളിലൂടെ എത്തി നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രചന.

നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഗ്ലാമറസ് വേഷങ്ങളിൽ രചന അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴിതാ രചന പങ്കുവെച്ച ചിത്രങ്ങളെ പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തയാൾക്ക് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കണ്ണട ധരിച്ച് പുസ്തകവുമായി ഇരിക്കുന്ന ചിത്രത്തിന് നേരെയാണ് പരിഹാസ കമന്റ് എത്തിയത്. വലിയ കണ്ണട വച്ചാൽ ബുദ്ധിജീവിയാകില്ല എന്നാണ് ട്രോൾ കമന്റ്. ഇതിന് മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തു കണ്ണടകൾ വേണം, കണ്ണടകൾ വേണം. നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചറിലും കണ്ണട ഉണ്ടെന്നുള്ളതാണ് ഒരാശ്വാസം ഫറൂഖേ എന്നാണ് രചന മറുപടി നൽകിയത്.

ഇതിനോടകം തന്നെ രചനയുടെ മറുപടി വൈറലായി മാറിയിരിക്കുകയാണാ. നിരവധി ആരാധകരാണ് താരത്തിന്റെ കമന്റിന് ലൈക്കുകളുമായി എത്തുന്നത്.

Also Read
പഴയ ശീലംവച്ച് ഞാൻ ഇപ്പോഴും മോഹൻലാലിനെ അങ്ങനെ വിളിക്കാറുണ്ട്, ഇത്രയും വലിയ നടനെ എല്ലാവരും കേൾക്കെ അങ്ങനെ വിളിക്കാൻ പാടില്ല എങ്കിലും അറിയാതെ വന്നുപോകും: മല്ലികാ സുകുമാരൻ

Advertisement