Home Entertainment Celebrities

ഇത് നില ബേബി തന്നെ ; പേളിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് പുറത്തുവിട്ടു, ഒപ്പം ഫോട്ടോയും

77

ബിഗ് ബോസ് ഷോയിലൂടെ അടുത്തവരാണ് പേളി മാണിയും ശ്രീനിഷും. ഈ താരങ്ങൾ പുറത്തുവന്നശേഷം വിവാഹിതരാവുകയും ചെയ്തു. ഇന്ന് രണ്ട് മക്കളുമുണ്ട് ഇവർക്ക്. ഈ അടുത്താണ് തന്റെ രണ്ടാമത്തെ കുഞ്ഞിന് പേളി ജന്മം നൽകിയത്.

Advertisements

ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിൻറെ പേരും മുഖവും പുറംലോകത്തിന് മുന്നിൽ കാണിച്ചിരിക്കുകയാണ് പേളി. മകളുടെ ഇരിപത്തിയെത്താംകെട്ടിന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടാണ് ദമ്പതികൾ എത്തിയത്. മൂത്തമകൾ നിലയും ഭർത്താവ് ശ്രീനിയും വീഡിയോയിൽ ഉണ്ട് .

‘നിതാര ശ്രീനിഷിനെ കാണുക, ഞങ്ങളുടെ മാലാഖകുഞ്ഞ് ഇന്ന് ഇരുപത്തിയെട്ട് ദിവസം പൂർത്തിയാക്കി. ഇന്ന് അവളുടെ നൂലുക്കെട്ട് ആയിരുന്നു. പിന്നെ എന്തായിരുന്നു എന്ന് നിങ്ങൾ ഊഹിച്ച് പറയുക. ഞങ്ങളുടെ ഹൃദയവും ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുകയാണിപ്പോൾ.

നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രാർഥനയും അനുഗ്രഹങ്ങളുമൊക്കെ വേണം’, എന്നുമാണ് പോസ്റ്റിന് ക്യാപ്ഷനായി പേളി പറഞ്ഞിരിക്കുന്നത്.

Advertisement