എനിക്കുള്ളതെല്ലാം എന്റേത് തന്നെ, എന്റെ ശരീരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, സമൂഹം മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു, ഹണി റോസ് പറയുന്നു

28

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Also Read:കൈകാലുകള്‍ ചലിപ്പിച്ചു, എന്നെ തിരിച്ചറിഞ്ഞു, നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല, പ്രതീക്ഷയോടെ അഹാന പറയുന്നു

മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്.

ഇപ്പോഴിതാ ബോഡി ഷേമിങ്ങിനെ കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പല നാളുകളായി പല വേര്‍ഷനില്‍ താന്‍ ബോഡി ഷേമിങ് നേരിട്ട് കൊണ്ടിരിക്കുകയാണെന്നും ഒരാളെ ബോഡി ഷേമിങ് ചെയ്യുന്നത് ഏറ്റവും വിഷമകരമായ അവസ്ഥയാണെന്നും ഹണി റോസ് പറയുന്നു.

Also Read:കീര്‍ത്തി സുരേഷിന്റെ ആസ്തി എത്രയെന്ന് അറിയുമോ? തുറന്ന് പറഞ്ഞ് നടി

തന്റെ ശരീരത്തില്‍ താന്‍ അഭിമാനിക്കുന്നുണ്ട്. തനിക്കുള്ളതെല്ലാം തന്റേത് തന്നെയാണെന്നും തുടക്കത്തില്‍ ബോഡി ഷേമിങ് തനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും നെഗറ്റീവ് കമന്റുകളൊന്നും താന്‍ ശ്രദ്ധിക്കാതെയായി എന്നും താരം പറയുന്നു.

Advertisement