Home Entertainment Celebrities

ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേളി മാണി ; ഇൻർവ്യൂ ചെയ്യുന്നതിനിടെ സംഭവിച്ചത് കണ്ട് പേളിയെ അഭിനന്ദിച്ച് ആരാധകർ

16805

പേളി മാണിയും ശ്രിനിഷ് അരവിന്ദും ഏവർക്കും വളരെ പ്രിയപ്പെട്ട ദമ്പതികളാണ്. ബിഗ് ബോസിലെ യ്വരുടെ പ്രണയം മുതൽ എല്ലാം പ്രേക്ഷകർക്ക് പരിചിതമാണ്. പേളിയുടെ ഗർഭകാലം മുഴുവൻ വളരെ ലൈവ് ആയിരുന്നു.

ഇപ്പോൾ മകൾ ജനിച്ച ശേഷവും ഒന്നു വിടാതെ എല്ലാ കാര്യങ്ങളും പേളി ആരാധകരെ അറിയിക്കുന്നുണ്ട്. പേളിയുടെയും ശ്രീനിഷിന്റെയും നിലയുടെയും ജീവിതവും ജീവിത രീതിയും ഇപ്പോൾ ആരാധകർക്കും തങ്ങളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്നത് പോലെ തന്നെ പരിചിതമാണ്. അതിലൂടെ തന്നെ പേളി എന്ന അമ്മയെ ആരാധിക്കുന്നവരും ഏറെയാണ്.

Advertisements

ALSO READ

ഇനി പ്രതീഷുമായി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും അഭിനയിക്കാൻ വിട്ടത്, പക്ഷേ സംവവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് സ്വാതി നിത്യാനന്ദ്

ഇപ്പോഴിതാ പേളിയോടുള്ള ഇഷ്ടം വീണ്ടും കൂടുന്ന തരത്തിൽ ഒരു സംഭവം കൂടെ ഉണ്ടായിരിയ്ക്കുന്നു. അഭിമുഖം ചെയ്യുന്നതിനിടെ കരയുന്ന കുഞ്ഞിനെ തോളിലിട്ട പേളിയെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ആരാധകർ. കാണെക്കാണെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ടൊവിനോ തോമസിനെയും ഐശ്വര്യ ലക്ഷ്മിയെയും ചിത്രത്തിന്റെ നിർമാതാവിനെയും അഭിമുഖം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു പേളി. ഗൂഗിൾ മീറ്റിലൂടെയാണ് അഭിമുഖം നടക്കുന്നത്.

പെട്ടന്ന് നില കരഞ്ഞു. കരച്ചിൽ കേട്ട് പേളിയുടെ ശ്രദ്ധ മാറുന്നുണ്ടെങ്കിലും അഭിമുഖം വളരെ കൃത്യമായി നടന്നുകൊണ്ടിരുന്നു. ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചിൽ നിർത്താതെയായപ്പോൾ, ക്ഷമ ചോദിച്ച് പേളി കുഞ്ഞിനെ വാങ്ങുകയായിരുന്നു. തുടർന്ന് അഭിമുഖം ചെയ്തത് കുഞ്ഞിനെ തോലിലിട്ടു കൊണ്ടാണ്. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേളി എന്ന് ആരാധകർ പറയുന്നുണ്ട്.

ALSO READ

ഇനി പ്രതീഷുമായി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും അഭിനയിക്കാൻ വിട്ടത്, പക്ഷേ സംവവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് സ്വാതി നിത്യാനന്ദ്

തന്റെ കരിയറും വ്യക്തി ജീവിതവും ഉത്തരവാദിത്വവും തുല്യ പ്രാധാന്യത്തോടെ കൊണ്ടു പോകുന്ന പേളിയെ അഭിനന്ദിയ്ക്കുകയാണ് ആരാധകർ. സൈമ പുരസ്‌കാര നിശയിലും പേളി മാണി എത്തിയത് മകൾ നിലയ്ക്കൊപ്പമാണ്.

ഇതാദ്യമായല്ല പേളിയെ ആരാധകർ ഇത്തരത്തിൽ അഭിനന്ദിയ്ക്കുന്നത്. ഗർഭിണിയായിരുന്ന കാലത്ത് ഡേ ഇൻ മൈ ലൈഫ് എന്ന് പറഞ്ഞ് പോളി ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയിൽ പൂർണ ഗർഭിണി ആയിരിക്കുമ്പോഴും സ്വന്തം കാര്യങ്ങളെല്ലാം കൃത്യമായി ഒറ്റയ്ക്ക് നോക്കി, അപ്പോഴും തന്റെ ജോലി കൃത്യമായി ചെയ്യുന്ന പേളിയെ ആരാധകർ വാനോളം പുകഴ്ത്തിയിരുന്നു. നടി, അവതാരിക എന്നതിനപ്പുറം നല്ലൊരു മോട്ടിവേഷൻ സ്പീക്കർ കൂടെയാണ് താരം.

 

 

Advertisement