സിനിമാതാരം റഹ്മാനെപ്പോലെയുണ്ടെന്ന് മുൻപേ കേട്ട് തുടങ്ങിയതാണ്, ആദ്യം അഭിനയത്തിന്റെ എബിസിഡി അറിഞ്ഞിരുന്നില്ല; അരുൺ രാഘവിന്റെ വിശേഷങ്ങൾ

88

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് അരുൺ രാഘവ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകർക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലുകയായിരുന്നു താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

എഞ്ചിനീയർ ജോലിയിൽ നിന്നൊരു മാറ്റം ആഗ്രഹിച്ചിരുന്ന സമയത്തായിരുന്നു അരുണിനോട് അഭിനയത്തിൽ താൽപര്യമുണ്ടോയെന്ന് ബന്ധുവായ ചേട്ടൻ ചോദിയ്ക്കുന്നത്. ആ ചോദ്യത്തിലായിരുന്നു അരുണിന്റെ ചിന്ത മാറിയതും. മുംബൈയിൽ നിന്നും നാട്ടിലേക്കെത്തി സ്‌ക്രീൻ ടെസ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്നു.

Advertisements

ALSO READ

ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേളി മാണി ; ഇൻർവ്യൂ ചെയ്യുന്നതിനിടെ സംഭവിച്ചത് കണ്ട് പേളിയെ അഭിനന്ദിച്ച് ആരാധകർ

രണ്ടാമത്തെ തവണയാണ് തന്നെ തിരഞ്ഞെടുത്തുവെന്ന കോൾ ലഭിച്ചതെന്ന് താരം പറയുന്നു. ഒരു സ്വകാര്യ മാധ്യമ്ത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അരുൺ രാഘവ് അഭിനയത്തിലേക്കുള്ള യാത്രയെക്കുറിച്ചും കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലനായത്. അരുണിന്റെ വിശേഷങ്ങളിലേക്ക്.
എഞ്ചീനിയർ ജീവിതം

എന്റെ ഇഷ്ടം കൊണ്ട് ഞാനെടുത്ത പ്രൊഫഷനായിരുന്നു എഞ്ചിനീയറിംഗ്. വളരെ ചെറിയ ശമ്പളത്തിലായിരുന്നു ജോലി. പിന്നെ പെട്ടെന്ന് ഗ്രോത്തുണ്ടാവുകയായിരുന്നു. വിവാഹ ശേഷം 9 മാസം കഴിഞ്ഞായിരുന്നു ഹണിമൂണിന് പോയത്. അരുൺ പൊക്കോളൂ, പക്ഷേ ലാപ് ടോപ് കൈയ്യിൽ വെച്ചോളൂയെന്നായിരുന്നു ബോസ് എന്നോട് പറഞ്ഞത്. ഇടയ്ക്ക് വെച്ച് ലോഗിൻ ചെയ്ത് വർക്ക് ചെയ്യേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഏഴെട്ട് വർഷം ഇങ്ങനെ പോയപ്പോൾ മടുത്ത് പോയിരുന്നു.

മാറ്റം ആഗ്രഹിച്ചിരുന്ന സമയത്തായിരുന്നു അഭിനയത്തിൽ താൽപര്യമുണ്ടോയെന്ന ചോദ്യമെത്തിയത്. വേറൊരു ജോലി കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഭാര്യയ്ക്ക് റെയിൽവേയിൽ ജോലിയുള്ളത് വലിയൊരു ബാക്കപ്പായിരുന്നു. അഭിനയത്തിന്റെ എബിസിഡി അറിയാതെയാണ് സ്‌ക്രീൻ ടെസ്റ്റിന് പോയത്. ബോംബെയിൽ നിന്നും വന്ന് ഓഡീഷനിൽ പങ്കെടുത്ത് വരികയായിരുന്നു.

ALSO READ

ഇനി പ്രതീഷുമായി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും അഭിനയിക്കാൻ വിട്ടത്, പക്ഷേ സംവവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് സ്വാതി നിത്യാനന്ദ്

ഒരുതവണ കൂടെ ട്രിവാൻഡ്രം വരേണ്ടി വരുമെന്ന് പറഞ്ഞ് പ്രോപ്പറായി സ്‌ക്രീൻ ടെസ്റ്റ് നടത്തുകയായിരുന്നു. ആത്മവിശ്വാസത്തോടെയായിരുന്നു അത് ചെയ്തത്. രാവിലെ മേക്കപ്പിട്ടിരുന്ന ഞാൻ വൈകുന്നേരത്തോടെയാണ് അഭിനയിക്കാൻ കയറിയത്. എല്ലാവരും എങ്ങനെയാണ് ചെയ്യുന്നതെന്നൊക്കെ നിരീക്ഷിക്കാനുള്ള സമയം കിട്ടിയിരുന്നു.

അവര് വിളിക്കുമെന്നുള്ള പ്രതീക്ഷയൊന്നുമില്ലായിരുന്നു. നാളുകൾക്ക് ശേഷമായാണ് പിന്നെ അവർ എന്നെ വിളിക്കുന്നത്. ഞാനാണ് ഹീറോയെന്നായിരുന്നു പറഞ്ഞത്. അപ്പോൾ എനിക്ക് ടെൻഷനായിരുന്നു. എനിക്ക് ഇത് ചെയ്യാൻ പറ്റുമോയെന്നായിരുന്നു ആശങ്ക. അതോടെയാണ് അവർ എന്നെ ചെന്നൈയിലേക്ക് അയച്ചത്. അവിടെ നിന്ന് ബേസിക് ആക്റ്റിങ്ങ് ക്ലാസ് കിട്ടിയിരുന്നു. പിന്നീടങ്ങോട്ട് പഠിച്ചെടുത്ത് ചെയ്യുകയായിരുന്നു. എങ്ങനെയെങ്കിലും കൈയ്യും കാലുമിട്ടും പഠിച്ചെടുക്കുന്ന പ്രകൃതമാണ് എന്റെ എന്നും അരുൺ പറയുന്നുണ്ട്.

അരം പ്ലസ് അരം കിന്നരം റിഹേഴ്സൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ബൈക്കൊന്ന് മാറ്റി വെക്കാനായി പോയതായിരുന്നു. അപ്പോഴാണ് പണി കിട്ടിയത്. 2 ദിവസം കംപ്ലീറ്റ് ബെഡ് റെസ്റ്റ് പറഞ്ഞിരിക്കുകയായിരുന്നു. സ്‌കിറ്റൊക്കെ കിടന്നോണ്ടായിരുന്നു പ്രാക്ടീസ് ചെയ്തത്. സിനിമാതാരം റഹ്മാനെപ്പോലെയുണ്ടെന്ന് മുൻപേ കേട്ട് തുടങ്ങിയതാണ്. പ്ലസ് ടു മുതലേ ആളുകൾ അങ്ങനെ പറയാറുണ്ടായിരുന്നുവെന്നും അരുൺ ചിരിച്ചു കൊണ്ട് പറയുന്നുണ്ട്

 

Advertisement