പ്രസവത്തിന് മുൻപ് യാത്ര നടത്തി പേളി മാണിയും ശ്രീനിഷും; എവിടേക്കാണ് എന്ന ആകാംക്ഷയിൽ ആരാധകരും

196

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.ഇതിന് പിന്നാലെ പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. ഇപ്പോൾ രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും.

Advertisements

രണ്ടാമതും ഗർഭിണിയായതോടെ അതിന്റെ വിശേഷങ്ങളുംതാരം നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ബേബിമൂൺ പ്ലാൻ ചെയ്ത കാര്യം അറിയിച്ചാണ് ഇപ്പോൾ താര ദമ്പതികൾ ആരാധകരോട് സംസാരിച്ചത്. പ്രസവത്തിന് മുൻപ് കപ്പിൾ നടത്തുന്ന യാത്രയാണ് ബേബിമൂൺ.
ALSO READ- ‘ഈ പാർട്ടി എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്, പാർട്ടി പറഞ്ഞാൽ സ്ഥാനാർഥിയാകും’; പുതിയ ചിത്രത്തിന്റെ പ്രമോഷന് ചെങ്കൊടിയേന്തി ഭീമൻ രഘു

ഇതിനെ കുറിച്ച് പേളിയും ശ്രീനിഷും വീഡിയോയിലൂടെ പറഞ്ഞതിങ്ങനെ: ‘നാളെ ബേബി മൂൺ വീഡിയോ പുറത്തുവിടും. കാത്തിരിക്കൂ, സ്ഥലം എവിടെയാണ് എന്ന് ഊഹിച്ചു പറയൂ’. ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകരും ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്.

ഫോർച്യൂൺ ടൂർസ് ആണ് ഈ യാത്രയ്ക്ക് പേളിയ്ക്കും ശ്രീനിഷിനും നിലു ബേബിയ്ക്കുമൊപ്പം കൂടുന്നത്. പേളി പ്രൊഡക്ഷൻ കമ്പനിയും കൂടെയുണ്ടാവുമെന്നാണ് വിവരം.

ALSO READ-അഭിനയിക്കുമ്പോൾ ബിപി കൂടും വിയർക്കും, ഗ്ലിസറിനിട്ട് അഭിനയിച്ചിട്ട് 25 കൊല്ലമായി; വെളിപ്പെടുത്തി മമ്മൂട്ടി

അതേസമയം, എവിടെയായാലും വേണ്ടില്ല, ഈ വീഡിയോ കണ്ടാൽ മതി എന്നാണ് ആരാധകരുടെ കമന്റുകൾ.


കൂടാതെ, എവിടെയാണ് എന്ന് അറിയാവുന്ന സുഹൃത്തുക്കളിൽ ചിലർ, ഞാൻ പറയട്ടെ എന്ന് ചോദിച്ചും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ഇതിന് ചിരിക്കുന്ന ഇമോജിയാണ് പേളി മറുപടിയായി നൽകിയിരിക്കുന്നത്.

Advertisement