മഞ്ജുവിനെ ചീത്ത സ്ത്രീയാക്കി, ഒരമ്മ എങ്ങനെ ആകാന്‍ പാടില്ലയോ അങ്ങനെ വരുത്തിതീര്‍ത്തു: ദിലീപിന് എതിരെ പെല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍

27

മലയാളത്തിലെ താരദമ്പതികളായ മഞ്ജു വാര്യര്‍ ദിലീപ് ദാമ്പത്യ ജീവിതവും അതിലെ പൊരുത്തക്കേടുകളും മലയാളികള്‍ക്ക് അറിയാവുന്നതാണ്.

ഇവരുടെ ജീവിതത്തിലെ പല കഥകളും ലോകത്തിനു മുന്‍പില്‍ തുറന്നു കൊണ്ടുവന്നത് എഴുത്തുകാരന്‍ പെല്ലിശ്ശേരി ആണ്.

Advertisements

ഇപ്പോഴിതാ, ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പെല്ലിശ്ശേരി മഞ്ജുവിനെ കുറിച്ച് മോശമായി എഴുതിയ സംഭവത്തെ കുറിച്ച് തുറന്നു പറയുന്നു.

‘ദിലീപിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ എനിക്ക് കിട്ടി തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മഞ്ജുവുമായിട്ട് എന്നും വഴക്കായിരുന്നു.

അവരുടെ കൂടെ നിക്കുന്നവരാണ് എനിക്ക് വാര്‍ത്തകള്‍ തന്നിരുന്നത്. ദിലീപിന്റെ കേസില്‍ തുടക്കം മുതല്‍ എന്നെ സഹായിച്ചത് ഒരു സംവിധായകനാണ്. ആദ്യമൊക്കെ സത്യങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം തന്നിരുന്നത്.’

‘എന്നാല്‍, ഒരിക്കല്‍ മഞ്ജുവിനെതിരേയും ദിലീപിനെ സപ്പോര്‍ട്ട് ചെയ്തും വാര്‍ത്ത തന്നു. ഒരു അമ്മ, ഒരു സ്ത്രീ, ഒരു ഭാര്യ എങ്ങനെയാകാന്‍ പാടില്ലയോ അതിന്റെ പരകോടിയായിരുന്നു മഞ്ജു എന്നായിരുന്നു ആ വാര്‍ത്ത. അങ്ങനെ ആ വാര്‍ത്ത ഞാന്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്തു.’

‘സംഭവം ചര്‍ച്ചയായതോടെ പലരും വിളിച്ചു. മഞ്ജുവിന്റെ അച്ഛനും വിളിച്ചു. സാറില്‍ നിന്നും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല എന്നായിരുന്നു അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്.

ഭാര്യയടക്കം പലരും ചെയ്തത് മോശമാണെന്ന് പറഞ്ഞപ്പോള്‍ അതിന്റെ സത്യമെന്താണെന്ന് അറിയാന്‍ തോന്നി. ഞാനന്വേഷിച്ചു.’

‘പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് മനസിലായി. ദിലീപ് ഒരിക്കലും നേരിട്ട് വരില്ല, കൂര്‍ക്കന്റെ ബുദ്ധിയാണ്. ഒളിയമ്പുകള്‍ ആണ് പുള്ളി ചെയ്യുക.

ആയിരം കുറുക്കന്റെ ബുദ്ധിയാണ് ദിലീപിന്. ദിലീപിന്റെ കളിയായിരുന്നു അത്. ഞാനെഴുതുന്നതെല്ലാം കള്ളമായിരുന്നുവെന്ന് ദിലീപ് അന്നും ഇന്നും പറഞ്ഞു.’- പെല്ലിശ്ശേരി പറയുന്നു.

Advertisement