തലൈവരുടെ അടുത്ത കിടുകാച്ചി ഐറ്റം; പേട്ടയിലെ ‘ഉള്ളാല’ ഗാനം എത്തി

19

തലൈവര്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഉള്ളാല എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടത്.

നിര്‍മ്മാതാക്കളായ സണ്‍ ടി വി. വിവേക് രചിച്ച് അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് നകാഷ് ആസിസും ഇന്നോ ഗംഗയും ചേര്‍ന്നാണ്. നേരത്തെ ഇറങ്ങിയ മരണമാസ് ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Advertisements

തെന്നിന്ത്യന്‍ സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്ട. സൂപ്പര്‍സ്റ്റാര്‍ രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്.

നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്.

Advertisement