ഗോപി സുന്ദറിനൊപ്പം വൃന്ദാവനില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങളും അദ്വൈത പങ്കുവെച്ചു, സോഷ്യല്‍ മീഡിയ താരത്തിനൊപ്പം ഗോപി സുന്ദര്‍

1092

മലയാള സിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഒന്നിനൊന്ന മികച്ച ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തില്‍ പുറത്തു വന്ന ഓരോന്നും.

Advertisements

മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദര്‍ തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

അതേസമയം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും പലപ്പോഴും അദ്ദേഹം വിവാദങ്ങളിലും നിറഞ്ഞുനിന്നു. ആദ്യ വിവാഹവും, ഗായിക അഭയ ഹിരണ്മയിയുമായുള്ള ലിവ് ഇന്‍ റിലേഷനും , അമൃത സുരേഷും ആയുള്ള വിവാഹം ഇതെല്ലാം വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ ഗോപി സുന്ദറിന്റെ പേരിനൊപ്പം അദ്വൈതയുടെ പേര് ചേര്‍ത്തുകൊണ്ടുള്ള ഗോസിപ്പ് ആണ് വരുന്നത്.

ഡാന്‍സറും, മോഡലും, നടിയും ഒക്കെയാണ് അദ്വൈത. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന്റെ റീല്‍സ് വീഡിയോസിനും ആരാധകര്‍ ഏറെയുണ്ട്.

കഴിഞ്ഞദിവസം ഗോപി സുന്ദറിന് ഒപ്പം ഭഗവാന്‍ കൃഷ്ണന്റെ വൃന്ദാവനില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങളും വീഡിയോസുമാണ് അദ്വൈത പങ്കിട്ടെത്തിയത്. ഗോപി സുന്ദറും അദ്വൈതയ്ക്ക് ഒപ്പമുള്ള ചിത്രം അദ്ദേഹത്തിന്റെ ഇന്‍സ്റ്റയില്‍ പിന്‍ പോസ്റ്റ് ആക്കിയിട്ടുണ്ട്.

 

 

Advertisement