ബിഗ് ബോസിലെ പിണക്കങ്ങൾ എല്ലാം മറന്നു; ആരാധകർ ആഗ്രഹിച്ച പോലെ റോബിനും ബ്ലെസ്ലിയും ഒന്നിച്ചു; റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി, ഡാൻസും കളിച്ചു

91

ബിഗ് ബോസ് ഷോ കഴിഞ്ഞ് രണ്ട് മാസം പിന്നിടുന്നതിനിടെ വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. താരങ്ങളുടെ അഭിമുഖങ്ങളും വഴക്കുകളും പരസ്പരമുള്ള കുറ്റപ്പെടുത്തലും കാരണം ആരാധകർ ഇപ്പോഴും ബിഗ് ബോസ് നടക്കുന്ന പ്രതീതിയിലാണ്. പുറത്ത് വന്ന ശേഷവും താരങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നത് വാർത്തകളിൽ നിറയുകയാണ്.

ബിഗ് ബോസ് വിന്നറായ ദിൽഷ ഇതിനിടെ സുഹൃത്തുക്കളായിരുന്ന റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചതായി തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ മൂവരും അനരവരുടെ തിരക്കുകളിൽ മുഴുകുകയായണ്. ഉദ്ഘാടനവും ഫോട്ടോഷൂട്ടും
പരിപാടികളുമൊക്കെയായി സജീവമാണ് ബിഗ് ബോസിലെ മുൻ മത്സരാർത്ഥികൾ.

Advertisements

ബിഗ് ബോസ് മലയാളം സീസൺ 4-ൽ വെച്ച് ഡോ. റോബിനും ബ്ലെസ്ലിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉയർന്നിരുന്നു. റോബിൻ ബ്ലെസ്ലിക്കെതിരെ രംഗത്ത് വന്നത് വലിയ ചർച്ചയായിരുന്നു. റോബിനെതിരെ ബ്ലെസ്ലിയുടെ സഹോദരൻ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.

ALSO READ- എങ്ങനെയൊക്കെ പ്രതീക്ഷിച്ചാലും, വരാനുള്ളത് ഒന്നും വഴിയിൽ തങ്ങില്ല! തിളങ്ങി നിന്ന താരത്തിൽ നിന്നും പിന്നണിയിലേക്ക് ഒതുങ്ങേണ്ടി വന്ന സരിത; വേർപിരിഞ്ഞ് ജീവിക്കുന്നത് നല്ലത്

ബിഗ് ബോസിൽ എത്തിയത് മുതൽ ബ്ലെസ്ലിയും റോബിനും ദിൽഷയും നല്ല കൂട്ടായിരുന്നു. സൗഹൃദത്തെ കവിഞ്ഞ് ദിൽഷയോട് റോബിനും ബ്ലെസ്ലിക്കും പ്രണയവും ഉണ്ടായിരുന്നു. ഇക്കാര്യം ഇവർ ഹൗസിൽ വെച്ചുതന്നെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ റോബിൻ അപ്രതീക്ഷിതമായി പുറത്ത് പോകുകയായിരുന്നു. പിന്നെ ബിഗ് ബോസ് ഹൗസിൽ ബ്ലെസ്ലിയും ദിൽഷയും തമ്മിലായിരുന്നു സൗഹൃദം.

ഫൈനലിന് തൊട്ട് മുൻപുള്ള ദിവസങ്ങളിലാണ് ബ്ലെസ്ലിയെക്കുറിച്ച് മോശമായ തരത്തിൽ റോബിൻ ഒരു വീഡിയോ പങ്കുവെച്ചത്. ദിൽഷയോട് മോശമായി ബ്ലെസ്ലി പെരുമാറുന്നുവെന്നായിരുന്നു റോബിന്റെ ആക്ഷേപം. എന്നാൽ ഇതിനെതിരെ ബ്ലെസ്ലിയുടെ സഹോദരൻ രംഗത്തുവന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ഇരുവരുടേയും ഫാൻസും ആർമി ഗ്രൂപ്പുകളും തമ്മിൽ വലിയ തർക്കങ്ങളാണ് നടന്നത്.

ALSO READ-‘നിനക്ക് എന്നെ കെട്ടാൻ പറ്റുമോ? അതോ മറ്റേ കിഴങ്ങനെ പോയി കെട്ടുമോ’; പ്രണയാഭ്യർഥന വെളിപ്പെടുത്തി അർജുൻ; വേണ്ടായിരുന്നു എന്ന് സൗഭാഗ്യ

ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് ശേഷം റോബിനും ബ്ലെസ്ലിയും എല്ലാം സഹമത്സരാർത്ഥികളെ കണ്ടുമുട്ടുകയും അവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ ബ്ലെസ്ലിയും റോബിനും മാത്രം കണ്ടുമുട്ടുകയോ ഒരുമിച്ച് പൊതുവേദിയിലെത്തുകയോ ചെയ്തിരുന്നില്ല.

ഇപ്പോഴിതാ ആരാധകർ ആഗ്രഹിച്ചതുപോലെ ബ്ലെസ്ലിയുമായി സംസാരിച്ച് എല്ലാ തെറ്റിധാരണയും മാറ്റിയിരിക്കുകയാണ് റോബിൻ. മാത്രവുമല്ല ബ്ലെസ്ലിയേയും കുടുംബത്തേയും കാണാൻ റോബിൻ അവരുടെ വീട്ടിലേയ്ക്ക് എത്തുകയും ചെയ്തു.

നേരത്തെതന്നെ ഇരുതാരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഒരു പരിധി കടന്നപ്പോൾ ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാൻ ഞങ്ങൾക്കറിയാമെന്നും ഇതിൽ മറ്റൊരാളും ഇടപെടേണ്ടതില്ലന്നും റോബിൻ പ്രതികരിച്ചിരുന്നു.

ഇക്കാര്യങ്ങൾ വിശദീകരിക്കാൻ ബ്ലെസ്ലി വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ലെന്നുമെല്ലാം റോബിൻ പറഞ്ഞിരുന്നു. ഇതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ച് റോബിനും ബ്ലെസ്ലിയും ഒന്നിച്ചെത്തിയിരിക്കുന്നത്. ഇരുവരും സംസാരിച്ച് അങ്ങോട്ടുമിങ്ങോട്ടുമുള്ള പ്രശ്നങ്ങൾ പരിഹരിച്ചിരിക്കുകയാണ്.

ബ്ലെസ്ലിയുടെ വീട്ടിലേയ്ക്ക് റോബിൻ എത്തുകയും ബ്ലെസ്ലിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം സമയം ചിലവഴിക്കുകയും ചെയ്തു. കൂടാതെ ബ്ലെസ്ലിയുമായി ഡാൻസും ചെയ്താണ് ഇരുവരും മടങ്ങിയത്.

Advertisement