വരാനുള്ളത് ഒന്നും വഴിയിൽ തങ്ങില്ല, വേർപിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്, സൂപ്പർ നടിയിൽ നിന്നും ഒതുങ്ങി പോകേണ്ടി വന്നതിനെ കുറിച്ച് സരിത

130

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് മുകേഷ്. കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന മുകേഷ് അന്ന് സീനിയറായിരുന്ന നടി സരിതയെയാണ് ജീവിത സഖിയാക്കിയതും. സൂപ്പർതാരങ്ങളുടെ നായികയായി തമിഴിലും മലയാളത്തിലുമെല്ലാം തിളങ്ങിയിരുന്ന സരിതയെ ഇന്ന് പലർക്കും മുകേഷിന്റെ ആദ്യ ഭാര്യ എന്ന പേരിൽ മാത്രമാണ് അറിയുന്നത്.

എന്നാൽ അങ്ങനെ ആയിരുന്നില്ല അവർ.ഒരു താരത്തിന്റെ മുൻഭാര്യ എന്ന് അറിയപ്പെടുന്നത് സരിതയെന്ന നടിയെ അംഗീകരിക്കുന്നവർക്ക് സഹിക്കാവുന്നതല്ല. അവരുടെ നിയോഗം ഇങ്ങനെയൊക്കെ ആയി തീരാനായിരുന്നു എങ്കിലും ഒരു സമയത്ത് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായിരുന്നു സരിത എന്നത് വിസ്മരിക്കാനാകില്ല. ദേശിയ തലത്തിൽ വരെ നിരവധി പുരസ്‌കാരങ്ങൾ നേടിയ നടികൂടിയാണ് സരിത.

Advertisements

പ്രണയിച്ചാണ് നടൻ മുകേഷിനെ സരിത വിവാഹം ചെയ്തത്. 1988 ൽ ആയിരുന്നു ആ വിവാഹം. സൂപ്പർ സ്റ്റാറുകളുടെ ഒപ്പം മത്സരിച്ച് അഭിനയിച്ചിട്ടുള്ള സരിത മുകേഷുമായുള്ള വിവാഹ ശേഷമാണ് അഭിനയ ലോകത്തുനിന്നും വിട്ടുനിന്നത്. പക്ഷെ ഇവരുടെ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോയിരുന്നില്ല. ഇവർക്ക് രണ്ട് ആൺ മക്കളാണ്, ശ്രാവണും തേജയും. ഇവർ രണ്ടുപേരും അമ്മ സരിതക്കൊപ്പമാണ് താമസം.

Also Read
ആ വീഡിയോ ലീക്ക് ആയതിൽ ഒരു ടെൻഷനും ഇല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് താനും ചെയ്തിട്ടുള്ളത്: തുറന്നടിച്ച് പ്രിയാ വാര്യർ

2011-ൽ സരിതയും മുകേഷും തമ്മിൽ വേർപിരിഞ്ഞു. മക്കളായ ശ്രാവൺ ബാബു, തേജസ് ബാബു എന്നിവർ അമ്മ സരിതക്ക് ഒപ്പമാണ് നിന്നത്. അതുകൊണ്ടുതന്നെ ഇന്നു മക്കൾ തണലാണ് സരിതയ്ക്ക്.

മൂത്ത മകൾ ശ്രാവൺ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരുന്നു. കല്യാണം എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവൺ മുകേഷ് മലയാള സിനിമയിലേക്കെത്തിയത്. എന്നാൽ പിന്നീട് ഈ നടനെ അധികം കണ്ടിട്ടില്ല.

മുകേഷിന്റെ മകനും സിനിമയിൽ സജീവമാകും എന്ന് കരുതിയിരുന്നു, പക്ഷെ അത് സംഭവിച്ചില്ല. സരിതക്ക് മക്കൾ പഠിക്കുന്നതിനോടായിരുന്നു കൂടുതൽ താല്പര്യം, അതുകൊണ്ട് തന്നെ വളരെ അധികം ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് സരിത മകനെ പഠിപ്പിച്ചു.ഇപ്പോൾ ഡോക്ടറായി ദുബായിൽ ജോലി ചെയ്യുകയാണ് ശ്രാവൺ.

അതേസമയം, മുകേഷ് 2013 ൽ പ്രശസ്ത നർത്തകി കൂടിയായ മേതിൽ ദേവികയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ ഈ ബന്ധവും അധികനാൾ നീണ്ടില്ല. 2021-ൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിരുന്നു.

Also Read
അന്ന് ജൂനിയർ ആർട്ടിസ്റ്റുകളെക്കാൾ താഴെയായിരുന്നു എനിക്ക് സ്ഥാനം, ലൊക്കേഷനിൽ നിന്നും ഭക്ഷണം പോലും തരില്ലായിരുന്നു; ബാബുരാജ് പറഞ്ഞത്

Advertisement