പൂർണ്ണിമയ്ക്കും സുപ്രിയയ്ക്കും ഭാഗ്യക്കുറി അടിച്ചതാണ് ; അവരിടുന്ന ചില പോസ്റ്റുകൾക്കു മാത്രമേ ഞാൻ അങ്ങനെ കൗണ്ടർ കമന്റ് ഇടാറുള്ളൂ, എന്റെ ആ രീതി അവർക്ക് നന്നായി അറിയാം : മല്ലിക സുകുമാരൻ

980

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

Advertisements

മരുമക്കളായ പൂർണ്ണിമയുമായും സുപ്രിയയുമായും നല്ല ബന്ധത്തിൽ തന്നെയാണ് മല്ലിക. വിവാഹശേഷം മക്കളെ അവരുടെ വഴിയ്ക്ക് വിടുക എന്നതു തന്നെയായിരുന്നു മല്ലികയുടെ തീരുമാനം. അതേക്കുറിച്ച് മല്ലിക പറയുന്നതിങ്ങനെ’ മക്കളുടെയും മരുമക്കളുടെയും കാര്യങ്ങളിൽ അനാവശ്യമായി ഞാൻ ഇടപെടാറില്ല.

ALSO READ
തൊഴിൽ നിഷേധം തെറ്റ് തന്നെ, ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടി തെറ്റ്; പ്രതികരണവുമായി മമ്മൂട്ടി

വിവാഹത്തിനു ശേഷം അവരുടെ കാര്യം നോക്കി അധ്വാനിച്ച് ജീവിക്കുന്നു. ഇടയ്ക്കൊക്കെ കൊച്ചുമക്കളെ കാണാൻ ചെല്ലും. അവരുടെ ഒപ്പം രണ്ടുദിവസം താമസിക്കും, അത്രയുമൊക്കെ മതി. അതല്ലാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ എനിക്കു താത്പര്യമില്ല.

സുകുവേട്ടൻ അക്കാര്യമൊക്കെ നേരത്തെ തന്നെ പറഞ്ഞ് ഏൽപ്പിച്ചാണ് പോയത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിനു വിടണമെന്നത് അദ്ദേഹത്തിന്റെ കൂടി ആഗ്രഹമായിരുന്നു. പൂർണ്ണിമയ്ക്കും സുപ്രിയയ്ക്കും ഭാഗ്യക്കുറി അടിച്ചതാണ്. എന്നെപ്പോലെയൊരു അമ്മായിയമ്മയെ വേറെയെവിടെ കിട്ടും. അതുകൊണ്ട് എല്ലാവരും സ്നേഹത്തോടെ തന്നെ പോകുന്നു.

വളർന്നുവരുമ്പോൾ ഒരുപക്ഷേ നക്ഷത്രയും അലംകൃതയുമൊക്കെ എന്നെപ്പോലെ തന്നെയാകാം, കാരണം അവർക്ക് കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാനും പറയാനുമുള്ള കഴിവുണ്ട്.’ മല്ലിക പറയുന്നു.

സിനിമയിൽ സജീവമായിരിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് മല്ലിക സുകുമാരൻ. മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ മല്ലികയുടെ പോസ്റ്റുകൾക്കും മറുപടികൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അതേക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക ഇപ്പോൾ. പൂർണ്ണിമയും സുപ്രിയയും ഇടുന്ന ചില പോസ്റ്റുകൾക്കു മാത്രമേ ഞാൻ അങ്ങനെ കൗണ്ടർ കമന്റ് ഇടാറുള്ളൂ.

എന്റെ തമാശയായിട്ടുള്ള രീതികളെക്കുറിച്ച് അവർക്ക് നന്നായി അറിയാം. സുപ്രിയ മിക്കപ്പോഴും സീരിയസ് ആയ വിഷയങ്ങളായിരിക്കും പോസ്റ്റ് ചെയ്യുക. അപ്പോൾ അതിനുള്ള സാധ്യത കുറവായിരിക്കും. എന്നാൽ പൂർണ്ണിമ പോസ്റ്റ് ചെയ്യുന്ന സാരിയുടെ ചിത്രത്തിനൊക്കെ ഞാൻ രസകരമായ കമന്റുകൾ ഇടാറുണ്ട്. എനിക്ക് ആ സാരി ഇവിടെ കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് തമാശയ്ക്ക് വേണ്ടിയുള്ള കമന്റുകളാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. അത് മിക്കപ്പോഴും വാർത്തയും ആകാറുണ്ട്.

ഞാൻ അങ്ങനെ തന്നെ കമന്റ് ചെയ്യുമെന്ന് പൂർണ്ണിമയ്ക്ക് അറിയാം. അമ്മയുടെ കമന്റ് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞ് അവൾ എന്നെ പിന്നീട് വിളിച്ചു സംസാരിക്കാറുമുണ്ട്. മക്കളും കുടുംബവുമെല്ലാം ഒത്തുകൂടുമ്പോൾ ഞങ്ങൾ സിനിമ ചർച്ച ചെയ്യാറില്ല. കുഞ്ഞുങ്ങളുടെ കാര്യമായിരിക്കും മിക്കപ്പോഴും പറയുക.

ALSO READ
നിങ്ങളെന്നോട് ചതി ചെയ്തു, സീമ ഉണ്ടെന്ന് പറഞ്ഞില്ല, എനിക്ക് അവളെ ഭയമാണ്: നെടുമുടി വേണു അന്ന് പറഞ്ഞത് ഇങ്ങനെ

അവരുടെ കളിചിരികളും തമാശകളും പഠനക്കാര്യവുമൊക്കെയായിരിക്കും മിക്കപ്പോഴും ചർച്ച ചെയ്യുക. പിന്നെ ചിലപ്പോഴൊക്കെ പുതിയ സിനിമകളെക്കുറിച്ചൊക്കെ ചോദിക്കാറുണ്ട്. അത്രമാത്രം. മക്കൾക്ക് സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. അവർക്ക് കാര്യങ്ങളെല്ലാം നന്നായി ചെയ്യാനറിയാം. നമ്മളുടെ ഭാഗത്ത് നിന്നുള്ള ഉപദേശമൊന്നും ഇപ്പോൾ ആവശ്യമില്ല എന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്.

Advertisement