പ്ലാസ്റ്റിക് മുല്ലപ്പൂവ് ചൂടി, പട്ട് സാരി ഉടുത്തും ലിപ്സ്റ്റിക് ഇട്ടും ഉറങ്ങുന്ന ആളുകളെ കണ്ട് ശീലിച്ചത് കൊണ്ടാണോ അറിയില്ല നൈറ്റി ഇട്ട ഒരു നായികയെയും കൈലി മുണ്ടും ബനിയനുമിട്ട നായകനേയും ആദ്യം പ്രേക്ഷകർ സ്വീകരിയ്ക്കാതിരുന്നത് : കിഷോർ സത്യ

118

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത് വരുന്ന ഹിറ്റ് സീരിയലാണ് സ്വന്തം സുജാത. വേറിട്ട കഥയുമായി ആരംഭിച്ചതാണെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇഷ്ടത്തിലാണ് സീരിയലിന്റെ കഥ മുന്നോട്ട് പോയതെന്ന് പറയുകയാണ് നടൻ കിഷോർ സത്യ. സീരിയലിലെ നായക കഥാപാത്രമായ പ്രകാശനെ അവതരിപ്പിക്കുന്നത് കിഷോറാണ്. തുടക്കത്തിൽ റേറ്റിങ്ങ് പോലുമില്ലാതിരുന്ന സീരിയലിന് പിന്നീട് അത് ലഭിച്ചത് എങ്ങനെയാണെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ കിഷോർ തുറന്ന് പറയുന്നത്.

കോവിഡിന്റെ തുടക്ക സമയത്ത് എന്ത് ചെയ്യണം എന്നിങ്ങനെ ആലോചിച്ച് ഇരിക്കുമ്പോഴാണ് സ്വന്തം സുജാതയിൽ നിന്നും ഓഫർ വരുന്നത്. അങ്ങനെയാണ് വീണ്ടും സീരിയലിലേക്ക് എത്തിയത്. ഞാൻ ടെലിവിഷനിൽ എപ്പോഴും ചെയ്തിരുന്നത് ആർക്കും റോൾ മോഡൽ ആക്കാൻ പറ്റുന്ന ഭർത്താവിന്റെ വേഷങ്ങളായിരുന്നു. സുജാതയിലേക്ക് വരുമ്പോൾ കഥ വ്യത്യസ്തമാണ്.

Advertisements

ALSO READ

തടി കുറച്ച് സ്‌റ്റൈലിഷ് ലുക്കിൽ മൃദുല മുരളി ; കളിയാക്കിയവർ തന്നെ കൈയ്യടിച്ച് നടിയുടെ മേക്കോവർ വീഡിയോ

ട്രാൻസിലും ഡയമണ്ട് നെക്ലേസിലുമൊക്കെ ഫഹദ് ചെയ്യുന്നത് പോലൊരു കഥാപാത്രമാണെന്നാണ് തിരക്കഥാകൃത്ത് എന്നോട് പറഞ്ഞിരുന്നത്. അയാൾ അയാളുടെ നേട്ടങ്ങൾക്ക് വേണ്ടി ശ്രമിക്കുകയാണ്. ഒരു വെല്ലുവിളി പോലെയാണ് ഞാനത് ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

പണ്ട് കഥാപരമായിട്ടും സൗന്ദര്യപരമായിട്ടും നല്ല സീരിയലുകൾ ഉണ്ടായിരുന്നു. വ്യത്യസ്തമായി ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. കോവിഡ് വന്ന് ബിസിനസ് പൊളിഞ്ഞ് ഇരിക്കുകയായിരുന്നു ഞാൻ. അന്ന് അഞ്ചാറ് കിലോ കുറഞ്ഞ്, താടി ഒക്കെ നീട്ടി വളർത്തി. അത് സീരിയലിലെ കഥാപാത്രത്തിലേക്കും ആക്കി. ചന്ദ്ര ആണെങ്കിൽ അഞ്ച് കിലോ വെയിറ്റ് ഒക്കെ കൂട്ടുകയും നൈറ്റിയാണ് കഥാപാത്രത്തിന് വേണ്ടി ധരിച്ചത്. നൈറ്റി ഇട്ട ഒരു നായികയെ പോലും മലയാള സീരിയലിൽ കണ്ടെന്ന് വരില്ല.

ALSO READ

എല്ലാം ഓക്കെയാണ്, പക്ഷെ വിവാഹത്തിന് ശേഷം അഭിനയം എന്നൊന്നും പറഞ്ഞ് നടക്കാൻ പാടില്ലെന്ന് പെണ്ണിന്റെ അച്ഛൻ! മോൾക്ക് വേറെ ചെക്കനെ നോക്കിക്കോളാൻ ഞാനും : അഭിനയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും വെളിപ്പെടുത്തി അരുൺ മോഹൻ

ഞാനാണെങ്കിൽ കൈലി മുണ്ടും ബനിയനുമൊക്കെ ഇട്ട് വളരെ റിയലിസ്റ്റിക്കായി മാറി. പശുവും കോഴിയുമൊക്കെ ഉണ്ടായിരുന്നു. ദൗർഭാഗ്യവശാൽ പ്രേക്ഷകർ അത് കണ്ടില്ല. അതോടെ ടിആർപി റേറ്റിങ്ങിൽ താഴെ പോവുകയും ചെയ്തു. ഒന്നുകിൽ സീരിയൽ നിർത്താം. അല്ലെങ്കിൽ സ്ഥിരം സീരിയലുകളിലെ പോലെ ആക്കേണ്ടിയും വരും. അങ്ങനെ ഞങ്ങൾ മാറ്റം വരുത്തിയതോടെ ഇപ്പോൾ സൂര്യ ടിവിയിലെ സീരിയലുകളിൽ ഒന്നാം സ്ഥാനത്ത് പോവുകയാണ് എന്നും താരം പറഞ്ഞു.

എന്ത് കൊണ്ടാണ് സീരിയലുകളുടെ നിലവാരം പോകുന്നത് എന്ന് കൂടി കിഷോർ വ്യക്തമാക്കി. ഇതൊരു ബിസിനസ് ആണ്. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് തന്നെ കൊടുക്കണം എന്ന് നമ്മൾ നിർബന്ധിതർ ആവുകയാണ്. പ്രേക്ഷകർ കുറച്ച് കൂടി നല്ലത് കാണാൻ ആഗ്രഹിക്കുകയാണെങ്കിൽ മാത്രമേ നല്ലത് വരികയുള്ളു. 22 എപ്പിസോഡുകൾ ഞങ്ങൾ നന്നായി ചെയ്തിട്ടും പ്രേക്ഷകർ അത് നിരാകരിക്കുകയായിരുന്നു. പ്ലാസ്റ്റിക് മുല്ലപ്പൂവൊക്കെ ചൂടി, പട്ട് സാരി ഉടുത്തും ലിപ്സ്റ്റിക് ഇട്ടും ഉറങ്ങുന്ന ആളുകളെ കണ്ട് ശീലിച്ചത് കൊണ്ടാണോ, അങ്ങനെയാവണം എന്ന് വിചാരിക്കുന്നത് കൊണ്ടാണോന്ന് അറിയില്ല. എന്തായാലും പ്രേക്ഷകർ കുറേ കൂടി നന്നായാൽ മാത്രമേ നല്ല സീരിയലുകളുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്നാണ് കിഷോർ പറയുന്നത്.

 

അതേ സമയം സ്വന്തം സുജാത തുടക്കം ഒട്ടും കൊള്ളില്ലെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. കണ്ടിരിക്കാൻ തോന്നിയാൽ അല്ലേ റേറ്റിംഗ് കിട്ടു. പണ്ടത്തെ സീരിയലുകളിലൊക്കെ നൈറ്റിയും കൈലിയും ഒപ്പം നല്ല കഥയും ആയിരുന്നു. പക്ഷെ സ്വന്തം സുജാത കഥ വളരെ ബോറിങ് ആയിട്ടാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. നോർമൽ ഫാമിലിയെ കാണിക്കുമ്പോൾ അതിനൊത്ത രീതിലുള്ള സ്റ്റോറി വേണം. ആളുകൾക്ക് വേണ്ടത് എന്റർടൈൻമെന്റ് ആണ്. കുടുംബവിളക്ക്, സാന്ത്വനം ഒന്നും ഈ പറയുന്ന പോലെ വലിയ മേക്കപ്പ് ഇല്ല. ആഡംബരo ഒന്നും ഇല്ല, എന്നിട്ടും റേറ്റിംഗ് ഉണ്ട്. എന്നുമാണ് കമന്റിൽ അയാൾ പറയുന്നത്.

Advertisement