എല്ലാവരും എന്ത് കണ്ടിട്ടാ ലാലേട്ടന്‍ തകര്‍ത്ത് എന്ന് പറയുന്നത്; ജാസ്മിന്റെ കാപ്റ്റന്‍സി എടുത്തു കളയുകയാണ് വേണ്ടിയിരുന്നത്

108

കാഴ്ച്ചക്കാര്‍  ഏറെയാണ് ബിഗ് ബോസ് ഷോയ്ക്ക്. ബിഗ്‌ബോസിനെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പ്രേക്ഷകര്‍ ഷോയെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചും എത്താറുണ്ട്.

ഇപ്പോഴിതാ വ്യത്യസ്തമായൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Advertisements

അല്ല എല്ലാവരും എന്ത് കണ്ടിട്ടാ ഈ ലാലേട്ടന്‍ തകര്‍ത്തേ എന്നും പറഞ്ഞു പോസ്റ്റ് ഇടുന്നത് ? ഒന്നാമത് ഇത് ലാലേട്ടന്‍ സ്വന്തമായി പറയുന്നതല്ല. ബിഗ് ബോസ് ഷോ ഡയറക്ടര്‍ കൊടുക്കുന്ന സ്‌ക്രിപ്റ്റിനു അനുസരിച്ചു വന്നു അഭിനയിക്കുന്നു അത്രേ ഉള്ളു. എന്നാല്‍ പോലും എല്ലാ കാര്യങ്ങളും ലാലേട്ടന്‍ ചോദിച്ചോ ? എല്ലാവരോടും ഒരുപോലെ ആണോ ചോദിച്ചത് ?

1 . ഗ്യാസ് തുറന്നിട്ട ജാസ്മിന് എന്ത് പണിഷ്മെന്റ് ആണ് കിട്ടിയത് ? ലക്ഷുറി പോയിന്റ് പോയാല്‍ അവള്‍ക്ക് എന്താ ? നേരത്തെ മൈക്ക് ഇടാതെ നടക്കുന്നതിനു ഒരു വാണിങ് കിട്ടിയ ആള്‍ ആണ് ജാസ്മിന്‍. വീണ്ടും ശ്രദ്ധക്കുറവ് മൂലം ചെയ്ത ഒരു തെറ്റിന് കാപ്റ്റന്സി എടുത്തു കളയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ ലക്ഷുറി പോയിന്റ് പോയി എന്നും പറഞ്ഞു ജാസ്മിന്‍ അവിടെ വിഷമിച്ചു ഇരിക്കാന്‍ ഒന്നും പോകുന്നില്ല.

2 . അവിടെ ഉള്ള സഹ മത്സരാത്ഥികളെ പ്രാകുന്ന ജാന്മണിയെ കുറിച്ച് ഒരു അക്ഷരം മിണ്ടിയോ ? തെറി പറയുന്ന പോലെ അല്ലേ ഈ ശാപ വാക്കുകളും. അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നാല്‍ എന്താ ? 3 . ഗബ്രിയേയും ജിന്റോയേയും പോലെ മോശം വാക്കുകള്‍ ഉപയോഗിച്ച ആള്‍ ആണ് ജാസ്മിന്‍ .. എവിക്ഷന്‍ നാടകത്തില്‍ എന്തെ ജാസ്മിനെ ഉള്‍പ്പെടുത്താതിരുന്നത് ? ജാസ്മിന് ഒരു വാണിങ് പോലും കൊടുക്കുന്നത് കണ്ടില്ലല്ലോ. 4 . ജിന്റോയോടുള്ള പേഴ്സണല്‍ ദേഷ്യത്തിന്റെ പേരില്‍ ലിവിങ് റൂമില്‍ മുട്ടത്തോട് പോലെ ഉള്ള വേസ്റ്റ് വലിച്ചെറിഞ്ഞ ആള്‍ ആണ് റെസ്മിന്‍ .അതുപോലെ തെറി പറഞ്ഞ ആളും. റെസ്മിനോട് ഒരക്ഷരം മിണ്ടാതിരുന്നത് എന്തെ ? ചുരുക്കം പറഞ്ഞാല്‍ ഒരേ കുറ്റം ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഒരേ അളവുകോല്‍ ഉപയോഗിച്ച് അല്ല അവിടെ ശിക്ഷ എന്നത് വ്യക്തം ബിഗ് ബോസ് ഡയറക്ടറുടെ സ്ത്രീ ശാക്തീകരണം ആവും. നടക്കട്ടെ പ്രേക്ഷകര്‍ ഇതെല്ലം കാണുന്നുണ്ട് എന്നോര്‍ത്താല്‍ മതി എന്നാണ് പോസ്റ്റ് .

Advertisement