സിനിമാ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍. അടുത്തിടെയാണ് താരം വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്.
മിനിസ്‌ക്രീനില്‍ ആണ് മല്ലിക സുകുമാരന്‍ തിളങ്ങിയത്. അതേസമയം നടിയുടെ മക്കള്‍ പൃഥ്വിരാജ് , ഇന്ദ്രജിത്ത് ബിഗ് സ്‌ക്രീനിലും വലിയൊരു സ്ഥാനം സ്വന്തമാക്കി. ഈ അടുത്ത് റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ആടുജീവിതം എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മകന്റെ ഹാര്‍ഡ് വര്‍ക്കിനെ കുറിച്ച് പലപ്പോഴും നടി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അതെക്കുറിച്ചാണ് നടി പറയുന്നത് .
എന്റെ മകന്‍ പൃഥ്വിരാജ് എംബുരാന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതിന് മുമ്പ്, അത് ലൂസിഫര്‍ ചെയ്യുമ്പോഴും അതെ, ഊണും ഉറക്കവുമില്ലാതെ അവന്‍ ചെയ്ത ഹോം വര്‍ക്ക് കാണുമ്പോള്‍ കഷ്ടം തോന്നും. അവന്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടി മാത്രമേ പോവുകയുള്ളു സംശയങ്ങള്‍ ഒന്നും ഉണ്ടാകില്ല. എല്ലാം ഒരു സ്റ്റോറി ബോര്‍ഡ് ഉണ്ടാക്കി കൃത്യമായി പ്ലാന്‍ ചെയ്തിട്ടേ അവന്‍ ചെയ്യുകയുള്ളു,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
എല്ലാം കൃത്യം പ്ലാനിങ്ങോടു കൂടി ചെയ്യുന്നത് വളരെ നല്ലതാണ്. ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ സിനിമയെടുക്കുന്ന ആളുടെ മനസില്‍ കൃത്യമായും ആ സിനിമ ഉണ്ടാകുമെന്നും അത് കൃത്യമായി ചെയ്യുമ്പോള്‍ ആ സിനിമയുടെ പെര്‍ഫെക്ഷന്‍ കൃത്യമായി കാണാന്‍ സാധിക്കും. കാണുന്നവര്‍ക്കും അതിന്റെ തുടര്‍ച്ച കിട്ടുമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.