Home Entertainment Celebrities

എന്ത് അസാധാരണമായ അനുഭവമാണ്! മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും; ‘കാന്താര’ രണ്ട് തവണ കണ്ടെന്ന് പ്രഭാസ്

170

സോഷ്യല്‍മീഡിയയിലും സിനിമാലോകത്തും ചര്‍ച്ച ഇപ്പോള്‍ മറ്റൊരു കന്നഡ സിനിമയായ കാന്താര ആണ്. കെജിഎഫിന് ശേഷം ഈ കന്നഡ ചിത്രം തീയേറ്ററുകളെ ഇളക്കി മറിക്കുകയാണ്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ ഇപ്പോഴിതാ റീമേക്കിനായി തന്നെ ആവശ്യം ഉയര്ന്നു കഴിഞ്ഞു. ‘കാന്താര’ കണ്ട് അഭിനന്ദനവുമായു സിനിമാരംഗത്തെ പ്രമുഖരും എത്തുകയാണ്.

Advertisements

ഇപ്പോഴിതാ, കാന്താര രണട് തവണ കണ്ടെന്ന് പറയുകയാണ് തെലുങ്കി സൂപ്പര്‍ ഹീറോ പ്രഭാസ്. ‘കാന്താര’ രണ്ടാം തവണയും കണ്ടു, എന്ത് അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം എന്നൊക്കെയാണ് പ്രഭാസിന്റെ അഭിപ്രായം.

ഇതിനിടെ, മലയാളം വേര്‍ഷന്‍ കാന്താര ഒക്ടോബര്‍ 20ന് റിലീസ് ചെയ്യുമെന്ന് ചിത്രം വിതരണത്തിന് എടുത്ത പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് പറയുന്നു.

ALSO READ- നയന്‍താരയേയും വിഘ്‌നേഷ് ശിവനേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും; കുഞ്ഞുങ്ങള്‍ ജനിച്ച് ആശുപത്രി കണ്ടെത്തിയെന്ന് മന്ത്രി

ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്തതിങ്ങനെ

കാന്താര 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. രണ്ടാം തിങ്കളാഴ്ചയിലെ കളക്ഷന്‍ റിലീസ് ദിനത്തേതിനേക്കാള്‍ മുകളിലാണെന്ന് ആന്ധ്ര ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Advertisement