നയന്‍താരയേയും വിഘ്‌നേഷ് ശിവനേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും; കുഞ്ഞുങ്ങള്‍ ജനിച്ച് ആശുപത്രി കണ്ടെത്തിയെന്ന് മന്ത്രി

112

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച തന്നെ നയന്‍താര-വിഘ്‌നേഷ് ദമ്പതികളുടെ ഇരട്ടിക്കുട്ടികളുടെ ജനനത്തെ കുറിച്ചാണ്. കഴിഞ്ഞദിവസമാണ് ഇരട്ട ആണ്‍കുട്ടികള്‍ തങ്ങള്‍ക്ക് ജനിച്ചതായി വിക്കിയും നയന്‍സും അറിയിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴേക്കും കുഞ്ഞുങ്ങള്‍ പിറന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നിറഞ്ഞിരുന്നു.

വാടകഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ താരദമ്പതികള്‍ക്ക് പിറന്നതെന്നാണ് വാര്‍ത്ത. എങ്കിലും താരങ്ങള്‍ ഇതിനെ കുടറിച്ച് കൂടുതല്‍ പ്രതികരിച്ചിട്ടില്ല. തുടര്‍ന്ന് നയന്‍സിന്റെയും വിക്കിയുടെയും വാടക ഗര്‍ഭധാരണം സംബന്ധിച്ച അന്വേഷണം തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്.

Advertisements

ഈ സംഭവത്തില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. എല്ലാ രേഖകളും സ്ഥാപിത നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇഇതിനായി വാടക ഗര്‍ഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യന്‍ അറിയിച്ചു.

ALSO READ- നിറവയറില്‍ സീരിയല്‍ സെറ്റില്‍ ചന്ദ്ര ലക്ഷ്മണ്‍, ചിത്രങ്ങള്‍ കണ്ട് ചന്ദ്രയോട് ആരാധകര്‍ പറയുന്നതിങ്ങനെ

ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവരും. വാടക ഗര്‍ഭധാരണം നിയമപരമാണോ എന്നും എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താന്‍ ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ജെഡി, രണ്ട് പീഡിയാട്രിക് ഡോക്ടര്‍മാര്‍, ഒരു ഓഫീസ് സ്റ്റാഫ് അംഗം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പാനലാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍, അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

ആശുപത്രി അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷ സംഘം ശേഖരിക്കും. ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്‌നേഷ് ശിവനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട് എന്നാണ ്‌സൂചനകള്‍.

സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് ഇരട്ട ആണ്‍കുട്ടികളുടെ ജനനം വിഘ്‌നേഷും നയന്‍താരയും അറിയിച്ചത്. ഇക്കാര്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. സറോഗസി വഴിയാണ് കുഞ്ഞുങ്ങളെ സ്വന്തമാക്കിയതെന്ന വിവരം പുറത്തെത്തിയതോടെ സംഭവത്തില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.

ALSO READ- ഒളിച്ചോട്ടം ചരിത്രമാക്കിയ ആളാണ് ഞാന്‍, ഈ ചോദ്യം എന്നോട് ചോദിക്കരുതായിരുന്നു, അവതാരകയോട് തുറന്നടിച്ച് ദിലീപ്

അതേസമയം, വിവാഹിതരായ ദമ്പതികള്‍ക്ക് നിയമ പ്രകാരം വാടക ഗര്‍ഭധാരണം നടത്തണമെങ്കില്‍ കുട്ടി ജനിക്കുന്നതിന് മുമ്പ് യോഗ്യത സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. ഭാര്യക്ക് 25-50 വയസിനും ഭര്‍ത്താവിന് 26-55 വയസിനും ഇടയിലാണെങ്കില്‍ മാത്രമേ യോഗ്യരായി കണക്കാക്കുകയുള്ളു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും കുട്ടികളില്ലാത്തവരോ ദത്തെടുത്ത കുട്ടി ഇല്ലാത്തവരോ ആണ് യോഗ്യര്‍.

മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള ഒരു കുട്ടി, അല്ലെങ്കില്‍ ജീവന്‍ അപകടപ്പെടുത്തുന്ന അസുഖമോ ഉള്ള ഒരു കുട്ടിയുള്ള ദമ്പതികളെ ഈ മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും നയന്‍സും വിക്കിയും യോഗ്യരല്ലെന്നാണ് പ്രഥമിക നിഗമനം.

Advertisement