ഒളിച്ചോട്ടം ചരിത്രമാക്കിയ ആളാണ് ഞാന്‍, ഈ ചോദ്യം എന്നോട് ചോദിക്കരുതായിരുന്നു, അവതാരകയോട് തുറന്നടിച്ച് ദിലീപ്

80

ഒത്തിരി ഹിറ്റ് പരിപാടികള്‍ ഒരുക്കിയ സീ കേരളം ചാനലില്‍ ഏറ്റവും പുതുതായി വന്ന റിയാലിറ്റി ഷോയാണ് ഞാനും എന്റാളും. താരദമ്പതികളാണ് ഈ പരിപാടിയില്‍ അതിഥികളായി എത്തുന്നത്. ഇവര്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതാണ് ഷോ.

Advertisements

മലയാളികളുടെ ജനപ്രിയ നടന്‍ ദിലീപ് ആയിരുന്നു പരിപാടിയുടെ ലോഞ്ചിങ് എപ്പിസോഡില്‍ മുഖ്യ അതിഥിയായി എത്തിയിരുന്നത്. പരിപാടിയെക്കുറിച്ച് സംസാരിക്കവെ ദിലീപ് തന്റെ പ്രണയകാലവും ചെറുതായി സ്മരിച്ചിരുന്നു. നടന്‍ സാജു നവോദയയും പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു.

Also Read: എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമല്ല, ഗര്‍ഭിണിയായാല്‍ കുട്ടിയെ നശിപ്പിച്ച് കളയുമോ എന്ന് വീട്ടുകാര്‍ക്ക് പേടിയുണ്ട്, വെളിപ്പെടുത്തലുമായി നടി അര്‍ച്ചന മനോജ്

തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സാജു നവോദയ പറഞ്ഞപ്പോഴാണ് ദിലീപും തനിക്ക് അങ്ങനെയൊരു ചരിത്രം ഉണ്ടെന്ന് ഓര്‍മ്മിച്ചത്. ചേട്ടന്റെ വിവാഹം കഴിഞ്ഞ് അടുത്ത ദിവസമായിരുന്നു തന്റെ വിവാഹമെന്ന് സാജു നവോദയ പറയുന്നു. 24ാമത്തെ വയസ്സിലാണ് സാജു രശ്മിയെ വിവാഹം ചെയ്തത്.

ഒരു ഒളിച്ചോട്ട വിവാഹമായിരുന്നു. മകളെ വിവാഹം കഴിപ്പിച്ച് തരുമോ എന്ന് ചോദിച്ചപ്പോള്‍ രശ്മിയുടെ അമ്മ തയ്യാറായില്ലെന്നും ഇമോഷണലായി തന്നെ തളര്‍ത്തുകയും ചെയ്തുവെന്നും സാജു പറയുന്നു. അന്ന് രശ്മിയുടെ അമ്മയുടെ തലയില്‍ കൈവച്ച് മകളെ ഇനി ശല്യം ചെയ്യില്ലെന്ന് സത്യം വരെ ചെയ്തുവെന്നും സാജു കൂട്ടിച്ചേര്‍ത്തു.

Also Read: അപ്പു എന്നെ വിട്ട് പോയെന്ന് സീമ ജി നായര്‍, ആരോടും പറയാന്‍ പറ്റിയില്ലെന്ന് ആരോമല്‍, പേടിച്ചുപോയെന്ന് കമന്റുമായി ആരാധകരും, സംഭവം ഇതാണ്

ഈ സംഭവം കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് തന്നെയും കൊണ്ട് ഒളിച്ചോടിയതെന്ന് സാജുവിന്റെ ഭാര്യ രശ്മി പറയുന്നു. ഒളിച്ചോടുന്നതിനിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു തങ്ങളെ രക്ഷിച്ചതെന്നും സുരക്ഷിതമായ ഒരിടത്തേക്ക് എത്തിച്ചുവെന്നും രശ്മി കൂട്ടിച്ചേര്‍ത്തു.

സാജു തന്റെ പ്രണയകഥ വിവരിച്ചുകൊണ്ടിരിക്കെയാണ് അവതാരക അശ്വതി ദിലീപിനോടും പ്രണയത്തെക്കുറിച്ചും ഒളിച്ചോട്ടത്തെക്കുറിച്ചുമൊക്കെ ചോദിച്ചത്. തന്നോട് ഇക്കാര്യം ചോദിക്കരുതായിരുന്നുവെന്നും ഒളിച്ചോട്ടം ചരിത്രമാക്കി മാറ്റിയ ആളാണ് താനെന്നുമായിരുന്നു ദിലീപിന്റെ മറുപടി.

എന്നാല്‍ ഈ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ദിലീപ് തയ്യാറായില്ല. കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ പാസ് എന്ന് പറഞ്ഞ് ദിലീപ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതോടെ അവതാരകയും ദിലീപിനെ നിര്‍ബന്ധിക്കാന്‍ തയ്യാറായില്ല.

Advertisement