Home Entertainment

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് പിന്നാലെ ‘മുങ്ങിയ’ പ്രണവിനെ കണ്ടെത്തി; അന്ന് ഹിമാലയത്തിലെങ്കില്‍ ഇന്ന് കിട്ടിയത് ഈ സ്ഥലത്ത് നിന്നും

40

ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Advertisements

എന്നാല്‍ നായകന്‍ പ്രണവ് എവിടെ എന്ന് ചോദ്യത്തിലായിരുന്നു ആരാധകര്‍. സിനിമയില്‍ അഭിനയിക്കുക എന്നതിലുപരി പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ തന്നെ ഇഷ്ടങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്. തന്റെ രണ്ടാമത്തെ ചിത്രത്തിനു ശേഷവും അതേ റൂട്ട് തന്നെയാണ് പ്രണവ് സ്വീകരിച്ചത്.

ആദ്യ സിനിമയായ ആദി റിലീസ് ചെയ്യുമ്പോള്‍ പ്രണവ് ഹിമാലത്തിലായിരുന്നു. ഇപ്പോളിതാ രണ്ടാം സിനിമ തിയേറ്ററുകളിലോടുമ്പോള്‍ കര്‍ണാടകയിലെ ഹംപിയിലാണ് പ്രണവ് ഉള്ളത്.

പ്രണവ് എവിടെയെന്ന ചോദ്യത്തിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈമലര്‍ത്തുമ്പോള്‍ താരപുത്രനെ ഹംപിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് ആരാധകരാണ്.

സിനിമ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ അപ്പു ഇവിടെയൊന്നും ഇല്ലെന്നും ഫോണില്‍ ഒന്നും വിളിച്ചാല്‍ കിട്ടില്ലെന്നും അരുണ്‍ ഗോപി കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് പ്ലസ് ടു പഠനത്തിന് ശേഷം ലോകം കാണാന്‍ പോയതിനെ കുറിച്ചും ആ തീരുമാനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സമ്മതം മൂളിയതിനെ കുറിച്ചുമൊക്കെ നേരത്തെ സുചിത്ര വ്യക്തമാക്കിയിരുന്നു.

പ്രണവ് യാത്രയിലാണെങ്കിലും നായികയും സഹതാരങ്ങളുമൊക്കെ പ്രമോഷന്‍ പരിപാടികളിലും സോഷ്യല്‍ മീഡിയയിലുമൊക്കെയായി സജീവമാണ്.

Advertisement