മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ ഒരിക്കലും ആഡംബരം ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഇത്രയും വലിയ താരത്തിന്റെ മകൻ ആയിട്ടും നാടൻ ഭാഷയിൽ പറഞ്ഞാൽ ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും അതിന്റെയൊന്നും ശീതളിമയിൽ മഞ്ഞളിക്കാതെ വെറും സിംപിൾ ആയാണ് പ്രണവിന്റെ ലൈഫ്സ്‌റ്റൈൽ.
ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ നായികനായി അഭിനയിച്ച മൂന്നും ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയിട്ടും അദ്ദേഹത്തിന്റെ ലളിത ജീവിതശൈലിക്കും എളിമയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല. പിതാവിനെ പോലെ ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാലും.
സിനിമകൾക്കപ്പുറം പ്രണവിന്റെ വ്യക്തിജീവിതത്തിലെ സ്വഭാവങ്ങളാണ് ആരാധകരെ ഏറെ ആകർഷിക്കുന്നത്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ മകൻ ആണെങ്കിലും പ്രണവിന് താരപരിവേഷവും ഇല്ലെന്നതും പ്രണവിന്റെ മാത്രം പ്രത്യേകതയാണ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്
മോഹൻലാൽ എന്ന മഹാനടന്റെ പിന്തുണ ഇല്ലാതെ സിനിമയിലെത്തിയ പ്രണവ് ചുരുങ്ങിയ കാലങ്ങൾ കൊണ്ട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. അവസാനം ഇറങ്ങിയ പ്രമവ് ചിത്രം ഹൃദയം വലിയ ഹിറ്റായിരുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവിന് അഭിനയം പാഷൻ ആയിരുന്നില്ല ഒരിക്കലും. സെലിബ്രിറ്റിയായി നടക്കാനിഷ്ടമില്ലാത്ത പ്രണവിന് യാത്രകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇഷ്ടം എന്ന് മോഹൻലാലും പല തവണ പറഞ്ഞിട്ടുണ്ട്.
പ്രണവ് മോഹൻലാലിനെ കുറിച്ച് നടൻ മനോജ് കെ ജയൻ പറഞ്ഞ വാക്കുകൾ ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. കസേരയൊന്നും വേണ്ടാതെ, ഏതെങ്കിലും ഒരു മൂലയ്ക്ക് മാറി മതിലും ചാരി എവിടേലും ഇരിക്കുന്ന ഒരാൾ ആണ് പ്രണവെന്നാണ് മനോജ് കെ ജയൻ പറയുന്നത്. ആരെങ്കിലും ഷോട്ട് റെഡി ആയിട്ട് പോയി വിളിച്ചാൽ അവിടുന്ന് എഴുന്നേറ്റ് വരും. ഇങ്ങിനെ ഉള്ള ഒരാൾ ആണ് അപ്പുവെന്നും സിനിമയുടെ പോപ്പുലാരിറ്റി അയാൾക്ക് ഇഷ്ടമല്ലെന്നും താരം പറയുന്നു.
അന്ന് അയാളുടെ ആദ്യ പടം കഴിഞ്ഞപ്പോൾ താൻ ഈ പടം കഴിഞ്ഞ് എന്താ പരിപാടി എന്ന് ചോദിച്ചിരുന്നു. അന്ന് അയാൾ എന്നോട് പറഞ്ഞത്, ചേട്ടാ എനിക്ക് ആകെ ടെൻഷൻ ആവുന്നു, പടം ഇറങ്ങി കഴിയുമ്പോൾ എന്നെ കൂടുതൽ ആളുകൾ അറിയും. അങ്ങിനെ ആളുകൾ എന്നെ അറിഞ്ഞുകഴിഞ്ഞാൽ എനിക്ക് പിന്നെ ഒരു പ്രൈവസിയും ഇല്ല. ഈ സിനിമ ഒരു വലിയ സിനിമ അല്ലെ, ഇത് ഇറങ്ങി കഴിയുമ്പോ സ്വാഭാവികമായും ആളുകൾ എന്നെ അറിയും അതിന്റെ ടെൻഷനിൽ ആണ് ഞാൻ. ആളുകൾ എന്നെ തിരിച്ചറിയുന്നത് എനിക്ക് ബുദ്ധിമുട്ട് ആണ് ചേട്ടാ, ഞാൻ ലോകം മുഴുവൻ കറങ്ങി നടക്കുന്ന ആളാണ്, അതാണ് എന്റെ സ്വപ്നവും. ഞാൻ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത് ബസിലാണ്. ഫ്ളൈറ്റും കാറും ഒന്നും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ഏതേലും ഒന്നിൽ കയറി എക്കണോമിക്ക് ക്ളാസിൽ കയറി ബസും സൈക്കിളും ഒക്കെയായിട്ട് യാത്രചെയ്യാനാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞെന്നും, ഇതൊക്കെയാണ് ശരിക്കും പുള്ളിയുടെ ഒരു രീതിയെന്നും മനോജ് കെ ജയൻ പറഞ്ഞു.