സുജാത ആദ്യമായി ഗുരുവായൂരിൽ പാടുമ്പോൾ സ്റ്റേജിന് മുന്നിൽ ഞാനുമുണ്ട്, ഒമ്പതാം വയസ്സിലാണത് ; ഞങ്ങൾക്കിടയിൽ 12 വയസ്സിൻറെ വ്യത്യാസമുണ്ട് ; തങ്ങളുടെ പ്രണയ നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി സുജാതയും ഭർത്താവ് മോഹനും

3532

മലയാളികൾക്ക് ഏറെ പ്രയങ്കരിയായ ഗായികയാണ് സുജാത. ചെറുപ്പം മുതൽക്കേ കൊച്ചുവാനമ്പാടിയെന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ മധുരമനോഹരമായ സ്വരമാധുരിയാൽ സംഗീത പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സുജാത മോഹൻ പന്ത്രണ്ടാമത്തെ വയസ്സുമുതലാണ് സിനിമയിൽ പാടിതുടങ്ങിയത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഭാഷകളിലെല്ലാം തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സുജാത.

നാല് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്തുള്ള സുജാത ഇതിനകം പതിനായിരത്തിലേറെ സിനിമാഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പതിനെട്ടാം വയസ്സിൽ ഡോ.കൃഷ്ണമോഹനുമായിട്ടായിരുന്നു സുജാതയുടെ വിവാഹം. തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ മോഹനും സുജാതയും.

Advertisements

സുജാത പത്താം വയസ്സുമുതലാണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയത്. ഒൻപത് വയസ്സു മുതൽ യേശുദാസിനോടൊപ്പം ഗാനമേളകളിൽ പാടിയിരുന്നു സുജാത. ഇപ്പോഴിതാ അക്കാലത്തെ തങ്ങളുടെ പ്രണയ നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സുജാതയും ഭർത്താവ് മോഹനും. ജെബി ജംഗ്ഷൻ പരിപാടിയിലാണ് ഇരുവരും മനസ്സ് തുറന്നത്.

സുജാത ആദ്യമായി ഗുരുവായൂരിൽ പാടുമ്പോൾ സ്റ്റേജിന് മുന്നിൽ ഞാനുമുണ്ട്. ഒമ്പതാം വയസ്സിലാണത്, സ്റ്റേജിന് മുന്നിൽ അമ്മയിരിക്കുന്നുണ്ട്. പക്ഷേ പാടി കഴിഞ്ഞിട്ട് സുജാത നേരെ എൻറെയടുത്തുവന്നിരുന്നു. ശേഷം ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ ചെന്നപ്പോൾ പിന്നാലെ വന്നു ചോദിച്ചു, ഇന്നലെ കണ്ട ചേട്ടനല്ലേയെന്ന്, മോഹൻ പറയുകയാണ്.

സുജാതയേക്കാൾ 12 വയസ്സിൻറെ വ്യത്യാസമുണ്ടെനിക്ക്. ഞങ്ങളുടെ ബന്ധം ഒരിക്കലും സഫലമാകുന്നമെന്ന് വിചാരിച്ചില്ല. അമ്മയുടെ ഗുരു ചെമ്പൈസ്വാമിയായിരുന്നു. അവരും ദാസേട്ടനും കൂടി ആലോചിച്ച് വന്നതോടെയാണ് വിവാഹത്തിലേക്ക് കടന്നത്. 16-ാം വയസ്സിൽ ആയിരുന്നു നിശ്ചയം നടന്നത്.

18 ആകുന്നതുവരെ കാത്തിരുന്ന ശേഷമായിരുന്നു വിവാഹം. ആ സമയത്ത് നല്ല പ്രണയമായിരുന്നു. അന്ന് സെൽഫോണില്ല, ട്രങ്ക് കോൾ ബുക്ക് ചെയ്‌തൊക്കെ കാത്തിരുന്നായിരുന്നു തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നത്, അങ്ങോട്ടും ഇങ്ങോട്ടും എഴുത്തുമെഴുതുമായിരുന്നു.

സുജാതയുടെ ഒട്ടുമിക്ക ഗാനമേളകളിലും പങ്കെടുത്തിരുന്നു. ഒരിക്കൽ ദാസേട്ടൻറെ സഹോദരൻറെ വിവാഹചത്തിന് ഞാൻ മാടപ്രാവേ പാടിയപ്പോൾ ദാസേട്ടൻ സ്വകാര്യത്തിൽ പറഞ്ഞതോർമ്മയുണ്ട്. മ്…മാടപ്രാവ് വരും…എന്നായിരുന്നു അത്. അവർക്കും ഞങ്ങളുടെ കാര്യമറിയാമായിരുന്നുവെന്ന് മോഹൻറെ വാക്കുകൾ.

ഇരുവരുടേയും മകൾ ശ്വേത മോഹനും മലയാളത്തിൻറെ പ്രിയങ്കരിയായ ഗായികയാണ്. മോഹൻ പാടും, ഇപ്പോൾ വീട്ടിൽ സ്ഥിരം പാട്ടാണ്. കരോക്കെയൊക്കെ പാടി പാടി തെളിഞ്ഞു. നേരത്തെ ആകാമായിരുന്നുവെന്ന് ഇപ്പോൾ മോഹന് തോന്നുന്നുണ്ടെന്ന് സുജാത പറയുന്നുണ്ട്.

അന്ന് ഞാനിത് ഗൗരവമായി എടുത്തില്ല. ശാസ്ത്രീയ സംഗീതവും ഹിന്ദുസ്ഥാനിയുമൊക്കെ പഠിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു. കോളേജ് കാലത്ത് പാട്ടിന് സമ്മാനമൊക്കെ വാങ്ങിയിട്ടുണ്ട്. മെഡിക്കൽ ഫീൽഡിലേക്ക് കടന്നുവെങ്കിലും ജീവിതത്തിൽ വിവാഹം കഴിച്ചത് സംഗീതത്തെയാണെന്ന് മോഹൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

Advertisement