ചെറിയ രീതിയിൽ തുടങ്ങിയതാണ് ഇപ്പോൾ നല്ല വരുമാനമുണ്ട്, ചേട്ടന് ഒരു കാറൊക്കെ വാങ്ങി കൊടുക്കാൻ കഴിഞ്ഞു ; ടിക് ടോകിൽ നിന്നും യൂട്യൂബ് വ്‌ലോഗറിലേക്ക് വളർന്ന നാട്ടുകാരിയെ പരിചയപ്പെടുത്തി സുബി സുരേഷ്

842

ചില യൂ ട്യൂബ് വ്ളോഗർമാർ കാഴ്ചവയ്ക്കുന്ന അഭിനയം കണ്ടാൽ സിനിമതാരങ്ങളും സീരിയൽ താരങ്ങളും മാറി നിൽക്കേണ്ടി വരും. ടിക് ടോക് വന്നതോടെയാണ് തങ്ങളുടെ അഭിനയത്തിലുള്ള കഴിവ് മിക്കവരും പുറത്തെടുക്കുന്നത്. ടിക് ടോക്കിലൂടെ തന്നെ മിക്ക ആളുകളും അഭിനയത്തിലേക്കുള്ള ചവിട്ടുപടി കടന്നവരാണ്. സഞ്ജു, ഫുക്രു മുതൽ അനുരാജ് പ്രീണ ദമ്പതിമാർ വരെ മിനി സ്‌ക്രീൻ- ബിഗ് സ്‌ക്രീനിൽ വരെ രംഗ പ്രവേശം ചെയ്തു കഴിഞ്ഞു.

ചിലർ വെബ് സീരീസിലേക്കും തിരിയാറുമുണ്ട്. എന്നാൽ നീതു ജിതേഷ് എന്ന യൂ ട്യൂബർ ഇതിൽ നിന്നൊക്കെ വ്യത്യസ്തയാണ്. തനിക്ക് സിനിമ മോഹങ്ങൾ വലുതായില്ല എന്ന് പറഞ്ഞ നീതു നടി ശൃന്ദയുടേതടക്കം അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ താരമായ നീതുവിന് കലാപരമായ യാതൊരു പാരമ്പര്യവും ഇല്ലെങ്കിലും കൃത്രിമത്വം ഇല്ലാത്ത അഭിനയമാണ് കാഴ്ചവയ്ക്കുന്നതും. അതുതന്നെയാണ് നടി സുബി സുരേഷിനെ നീതുവിന്റെ അടുക്കലേക്ക് എത്തിച്ചതും. നീതു തന്റെ നാട്ടുകാരിയാണ് എന്ന് പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് നടി സുബി സുരേഷ്.

Advertisements

ALSO READ

പ്രിയപ്പെട്ട ഓമന കുര്യൻ, അമ്മുവിന് ജന്മദിനാശംസകൾ! ; നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷമാക്കി വിഘ്‌നേഷ് : ചിത്രങ്ങൾ വൈറൽ

ഒരു വർഷമായി താൻ വീഡിയോ ക്രിയേറ്റിങ്ങിലേക്ക് തിരിഞ്ഞിട്ടെന്ന് പറയുകയാണ് നീതു. ടിക് ടോക്കിലൂടെയാണ് തുടക്കം കുറിക്കുന്നത്. ഒരു മദേഴ്സ് ഡേയുടെ അന്നാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും നീതു സുബി സുരേഷിനോട് പറയുന്നു. അതെന്റെ വോയിസിൽ ആയിരുന്നു ആ വീഡിയോ ചെയ്തതും. അത് ക്ലിക്കായി അങ്ങനെ തനിക്ക് കോൺഫിഡൻസ് ആയി എന്നും നീതു പറയുന്നു. അപ്പോഴാണ് തന്റെ സ്വന്തം വോയിസും കാര്യങ്ങളും ആണ് ആളുകൾക്ക് ഇഷ്ടമെന്ന് മനസിലാകുന്നത്.

ആദ്യമൊക്കെ വീഡിയോ ചെയ്തപ്പോൾ വീട്ടിൽ വഴക്ക് പറയുമായിരുന്നു ഇതിനിടയിലാണ് ടിക് ടോക് നിർത്തുന്നത്. അപ്പോൾ പലരും എന്നെ കളിയാക്കി ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പഴാണ് യൂ ട്യൂബ് തുടങ്ങുന്നത്. ആദ്യമൊന്നും റീച്ച് ഉണ്ടായിരുന്നില്ലെങ്കിലും പിന്നെ പയ്യെ പയ്യെ കാഴ്ചക്കാരെ കിട്ടിയെന്നും നീതു പറയുന്നു. എയർ ഫോഴ്‌സ് ജീവനക്കാരൻ ജിതേഷ് ആണ് നീതുവിന്റെ ഭർത്താവ്.

ഭർത്താവിന്റെ അമ്മയാണ് ഏറ്റവും കൂടുതൽ തന്നെ പിന്തുണക്കുന്നതെന്നും ഭർത്താവിന്റെ പിന്തുണയും ഒപ്പമുള്ളതുകൊണ്ടാണ് വീഡിയോ തനിക്ക് ചെയ്യാൻ കഴിഞ്ഞതെന്നും നീതു പറയുന്നു. ഭർത്താവ് വീഡിയോയിൽ വരാറില്ലെന്നും ഇതിനെ കുറിച്ച് തന്റെ ആരാധകർ പരിഭവം പറയുന്ന കാര്യങ്ങളെക്കുറിച്ചും നീതു സുബിയോട് വാചാലയായി. ഏക മകനാണു നീതുവിന്. വീഡിയോയിലൂടെ നീതുവിന്റെ കുടുംബത്തെയും സുബി പരിചയപ്പെടുത്തുന്നുണ്ട്.

കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തനിക്ക് കൂടുതൽ ചെയ്യാൻ താത്പര്യമെന്നും സ്‌ക്രിപ്റ്റ് റൈറ്റ് ഒന്നും ഇല്ലെന്നും തനിക്ക് സ്വന്തം തോന്നുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്നും നീതു പറയുന്നു. സ്വന്തം അമ്മായിഅമ്മ പാവം ആണെങ്കിലും ടെറർ അമ്മായി അമ്മമാരുടെ സ്വഭാവം തനിക്ക് അറിയാമല്ലോ. അതൊക്കെയാണ് അമ്മായമ്മമാരുടെ തീമിലേക്ക് എത്താൻ കാരണമെന്നും നീതു പറയുന്നു. 25 ടൈപ്പ് അമ്മായി അമ്മമാർ ഉണ്ടെന്ന് നീതു പറയുമ്പോൾ അത്രയും ടൈപ്പ് ഉണ്ടോ എന്നും ചോദിച്ച് സുബി പൊട്ടിച്ചിരിക്കുന്നതും കാണാൻ കഴിയും.

ALSO READ

ഇറച്ചിക്കടയിൽ ബീഫ് ലെഗ് പീസ് തൂക്കി ഇട്ടിരിക്കുന്നത് പോലെ ഉണ്ട്: റിമാ കല്ലിങ്കലിന്റെ ഫോട്ടോയ്ക്ക് ഞരമ്പൻമാർ ഇട്ട കമന്റ് കണ്ടോ

റിയലിസ്റ്റിക് ആയ വീഡിയോസാണ് നീതു ചെയ്യുന്നത് അതുതന്നെയാണ് തന്നെ ഇവിടേക്ക് എത്തിച്ചത് എന്നും സുബി പറയുന്നു. കലാപരമായ ഒരു കഴിവ് തനിക്ക് മുൻപേ ഇല്ലെന്നു നീതു പറയുമ്പോൾ, ഇത്രയും റിയലിസ്റ്റിക് ആയി ചെയ്യുന്നത് എടുത്തുപറയേണ്ട കാര്യമാണ് എന്നും സുബി പറയുന്നു. ആദ്യമേ തന്നെ മോണിറ്റൈസ് ആയെന്നും അത് ഒരുപാട് സന്തോഷമായെന്നും നീതു പറയുന്നു.

ചെറിയ രീതിയിൽ തുടങ്ങിയതാണ് എങ്കിലും ഇപ്പോൾ നല്ല വരുമാനം കിട്ടുന്നുണ്ട് എന്നും നീതു സുബിയുടെ ചോദ്യത്തിനോട് പ്രതികരിക്കുന്നു. ആ വരുമാനം കൊണ്ട് എന്തൊക്കെ വാങ്ങി എന്ന് സുബി നീതുവിനോട് ചോദിക്കുമ്പോൾ മകന്റെ പിറന്നാളിന് ഒരു കൈ ചെയിൻ വാങ്ങി, സൈക്കിൾ ഒക്കെ കൊടുക്കാൻ കഴിഞ്ഞു.

ഞാനൊരു ഹൗസ് വൈഫാണ്. അപ്പോൾ ആദ്യമൊക്കെ ചെറിയ ഗിഫ്റ്റുകൾ ആയിരുന്നു സമ്മാനം നൽകാൻ സാധിച്ചിരുന്നത് എങ്കിൽ ഇപ്പോൾ അതിൽ മാറ്റം വന്നു. പിന്നെ ചേട്ടന് ഒരു കാറൊക്കെ വാങ്ങി കൊടുക്കാൻ കഴിഞ്ഞുവെന്നും കൃത്രിമത്വം ഒന്നും ഇല്ലാതെ നീതു പറയുന്നുണ്ട്.

 

 

Advertisement