ഇറച്ചിക്കടയിൽ ബീഫ് ലെഗ് പീസ് തൂക്കി ഇട്ടിരിക്കുന്നത് പോലെ ഉണ്ട്: റിമാ കല്ലിങ്കലിന്റെ ഫോട്ടോയ്ക്ക് ഞരമ്പൻമാർ ഇട്ട കമന്റ് കണ്ടോ

200

ഋതു എന്ന ശ്യാമ പ്രസാദ് ചിത്രത്തിലൂടെ എത്തി മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമാ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുമുണ്ട്.

പലപ്പോഴും നടി സൈബർ അറ്റാക്കുകൾക്ക് ഇരയാകാറുണ്ട്. സോഷ്യൽ മീഡിയകളിലും മറ്റും പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും പലപ്പോഴും മോശമായ കമന്റുകൾക്ക് ഇരയാകാറുണ്ട്. ഇപ്പോഴിതാ ഭർത്താവും സംവിധായകനുമായ ആഷിക് അബുവിനൊപ്പം റഷ്യയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് റിമ പങ്കുവെച്ചിരിക്കുന്നത്.

Advertisement

ചിത്രങ്ങൾ വൈറലായതോടെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടർ. മോഡേൺ വസ്ത്രങ്ങൾ ധരിച്ചാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡേൺ വേഷങ്ങൾ ധരിച്ച് ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിലൂടെ റിമ മോശമായ സന്ദേശം സമൂഹത്തിന് നൽകുന്നുവെന്നുള്ള തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

Also Read
അത് വില മതിക്കാൻ ആവാത്തത്, ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് അനൂപ് കൃഷ്ണൻ

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന റിമ ഇപ്പോൾ ഭർത്താവും സംവിധായകനുമായി ആഷിക് അബുവിനൊപ്പം റഷ്യയിൽ അവധി ആഘോഷത്തിലാണ്. താരം റഷ്യയിൽ നിന്നും പങ്കുവെച്ച ചിത്രങ്ങൾക്ക് വൻ സൈബർ അറ്റാക്കാണ് നടക്കുന്നത്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചാണ് റഷ്യൽ നിന്നുള്ള ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡീപ്പ് നെക്ക് ഗൗൺ, ഷോർട്സ്, ഷർട്ട് തുടങ്ങിയവയെല്ലാമാണ് താരം വിവിധ ഫോട്ടോകളിൽ ധരിച്ചിരിക്കുന്നത്. ആഷിക് അബു തന്നെയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. മോഡേൺ വേഷങ്ങൾ ധരിച്ച് ഫോട്ടോകൾ പകർത്തി പോസ്റ്റ് ചെയ്യുന്നതിലൂടെ റിമ മേശമായ സന്ദേശം സമൂഹത്തിന് നൽകുന്നുവെന്നുള്ള തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

ഈ പ്രദർശനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഒരു ആത്മ നിർവൃതി അല്ലേ. തുടക്കത്തിൽ നല്ല പെണ്ണായിരുന്നു സ്വയം നശിപ്പിച്ചു, ബീഫ് ലെഗ് പീസ് കടയിൽ തൂകി വെച്ചിരിക്കുന്നത് പോലെ ഉണ്ട്. സോഷ്യൽ മീഡിയയിൽ ഫെമിനിസം ചർദ്ദിക്കുന്ന സമയം ജിം പോയാൽ ഉപകാരമായേനെ എന്നിങ്ങനെയാണ് താരത്തിന്റെ ഫോട്ടോകൾക്ക് വന്ന കമന്റുകൾ.

ഈ കമന്റുകൾക്ക് റിമ മറുപടി നൽകിയിട്ടില്ല. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടിയാണ് റിമ അഭിനയം ആരംഭിച്ചത്. നർത്തകിയും മോഡലുമായ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ കൂടിയായിരുന്നു. പിന്നീട് നിദ്ര , 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം താരത്തിന് ലഭിച്ചു.

Also Read
ഇനി സമാന്തയെ കുറിച്ച് എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യരുത്: മാധ്യമങ്ങൾക്ക് താക്കിതുമായി നാഗ ചൈതന്യ

കോവിഡ് കാലത്ത് യാത്രകളും സിനിമാ ജീവിതവും ഒരുപോലെ നിലച്ചപ്പോൾ വല്ലാതെ ആശങ്കപ്പെട്ടിരുന്നുവെന്ന് അഭിമുഖങ്ങളിൽ റിമ പറയാറുണ്ടായിരുന്നു. അതേ സമയം നേരത്തെ നടി അനശ്വര രാജൻ ഷോർട്സ് ധരിച്ച് പങ്കുവെച്ച ചിത്രത്തിന് വലിയ തോതിൽ സൈബർ അറ്റാക്ക് നേരിടേണ്ടതായി വന്നിരുന്നു. താരം കാലുകൾ പ്രദർശിപ്പിച്ചതായിരുന്നു ഞരമ്പുരോഗികളുടെ പ്രശ്നം.

Advertisement