അത് വില മതിക്കാൻ ആവാത്തത്, ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് അനൂപ് കൃഷ്ണൻ

69

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സിനിമാ സീരിയൽ നടനും അവതാരകനുമായ അനൂപ് കൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 3യിൽ മത്സരാർഥിയായി പങ്കെടുത്ത് അവസാന അഞ്ചിൽ വരെ എത്തി ആരാധകരെ സൃഷ്ടിച്ച താരം കൂടിയാണ് അനൂപ് കൃഷ്ണൻ.

സീതാകല്യാണം എന്ന സീരിയലാണ് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അനൂപിനെ സുപരിചിതനാക്കിയത്. പിന്നാലെ ബിഗ് ബോസിൽ കൂടി എത്തിയതോടെ അനൂപിന് ആരാധകരും വർധിച്ചു. ബിഗ് ബോസ് സീസൺ 3യിൽ അഞ്ചാം സ്ഥാനത്തെത്തിയ അനൂപ് കൃഷ്ണന് ലഭിച്ചത് ഒരു കോടിയിലേറെ വോട്ടുകളാണ്.

Advertisements

കൂടാതെ ഗെയ്മർ ഓഫ് ദി സീസൺ എന്ന പുരസ്‌കാരവും അനൂപിന് ലഭിച്ചിരുന്നു. മുപ്പത്തിയൊന്നുകാരനായ താരത്തിന്റെ പുത്തൻ വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഇപ്പോഴും ഏറ്റെടുക്കുന്നുണ്ട്. കുറച്ച് മാസം മുമ്പോണ് അനൂപിന്റെ വിവാഹ നിശ്ചയം നടന്നത്.

ബിഗ് ബോസിൽ മത്സരാർഥി ആയിരിക്കുമ്പോൾ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ചുമെല്ലാം അനൂപ് വെളിപ്പെടുത്തിയിരുന്നു. ഡോക്ടർ ഐശ്വര്യയാണ് അനൂപിന്റെ ഭാവി വധു. കൂടാതെ ബിഗ് ബോസ് ഹൗസിൽ ആയിരുക്കുമ്പോൾ എത്തിയ അനൂപിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ പിറന്നാൾ ആശംസയുമായി വീഡിയോയിലൂടെയും ഐശ്വര്യ എത്തിയിരുന്നു.

Also Read
ഹരികൃഷ്ണൻസ് ഷൂട്ടിങ്ങിന്റെ അവസാന ദിവസം പൊട്ടിക്കരഞ്ഞ് ജൂഹി ചൗള, കാരണം ഇങ്ങനെ

എന്നാൽ ആ വീഡിയോയിൽ ഐശ്വര്യയുടെ മുഖം കാണിച്ചിരുന്നില്ല. ശബ്ദം മാത്രമാണ് ഉണ്ടായിരുന്നത്. ഐശ്വര്യയെ അനൂപ് സ്‌നേഹത്തോടെ ഇഷ എന്നാണ് വിളിക്കുന്നത്. ഇത്രയും കാലത്തെ പ്രണയത്തിനിടയിൽ താൻ ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമെന്താണെന്നാണ് അനൂപ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അനൂപ് ഇതേ കുറിച്ച് തുറന്നു പറഞ്ഞത്.

തനിക്ക് ഇഷ നൽകിയ പിറന്നാൾ സമ്മാനത്തിന് പകരമായി ഇഷയുടെ പിറന്നാൾ സ്‌പെഷ്യലാക്കാൻ സഹമത്സരാർഥികളെ കൊണ്ട് ഇഷയ്ക്ക് പിറന്നാൾ ആശംസകൾ അറയിച്ചിരുന്നു അനൂപ്. ശേഷം അനൂപിനെ പോലും ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാലും ഇഷയ്ക്ക് ആശംസകൾ നേർന്നിരുന്നു.

അത് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആ പിറന്നാൾ ആശംസ വില മതിക്കാൻ ആവാത്തത് ആയതിനാൽ അത് തന്നെയാണ് ഇത്രയും കാലത്തിനിടയിൽ താൻ ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ പ്രണയ സമ്മാനമെന്നാണ് അനൂപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

Also Read
എന്റെ ഇക്കാ, ഭാര്യ എന്ന നിലയിൽ ഞാൻ സന്തോഷവതിയാണ്, ആയിരങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നെടുത്തതിൽ അത്ഭുതപ്പെടാനില്ല: സജിനെ കുറിച്ച് ഷഫ്ന

ലാലേട്ടൻ ഇഷയ്ക്ക് പിറന്നാൾ ആശംസിച്ചപ്പോൾ അത് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമായി തീർന്നുവെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു. അനൂപിന്റെ പിറന്നാൾ ദിനത്തിൽ ഇഷ മുഖം കാണിക്കാതെ പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥയും അനൂപ് വെളിപ്പെടുത്തി. ബിഗ് ബോസിന്റെ ഫിനാലെ കഴിയും വരെ തങ്ങൾ പരസ്പരം കാണില്ല എന്ന് തമ്മിൽ ഒരു ഡീൽ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് എനിക്കായുള്ള പിറന്നാൾ ആശംസയുടെ വീഡിയോയിൽ അവൾ മുഖം വെളിപ്പെടുത്താതിരുന്നതെന്നും താരം പറഞ്ഞു.

ഡോക്ടറായ ഐശ്വര്യ ഇപ്പോൾ എംഡി ചെയ്യുകയാണ്. ഇരുവരുടെയു വിവാഹം നിശ്ചയിച്ചിരിക്കുന്നത് അടുത്ത വർഷം നടത്താനാണ്. അതേ സമയം ബിഗ് ബോസിന് ശേഷം മിനിസ്‌ക്രീനിൽ അനൂപിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്റ്റാർട്ട് മ്യൂസിക് എന്ന സംഗീത പരിപാടിയുടെ അവതാരകനായി വീണ്ടും അനൂപ് ടെലിവിഷനിൽ സജീവം ആവുകയാണ്.

കഴിഞ്ഞ ദിവസമാണ് അനൂപിന്റെ സഹോദരി അഖിലയുടെ വിവാഹം ആഘോഷമായി നടന്നത്. ബിഗ്‌ബോസ് സീസൺ 3യിലെ അനൂപിന്റെ അടുത്ത് സുഹൃത്ത് മണിക്കുട്ടനടക്കമുള്ളവരും മിനിസ്‌ക്രീനിലെ മറ്റ് താരങ്ങളും വിവാഹചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ‘കുഞ്ഞി’എന്നാണ് അനൂപ് സഹോദരിയെ വിളിക്കുന്നത്.

Advertisement