ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം ; വേറെ മതമായതിനാൽ അച്ഛനോടും അമ്മയോടും പറയുമ്പോൾ പേടിയായിരുന്നു, പക്ഷേ അവർ ഞെട്ടിച്ചു കളഞ്ഞു : ഫ്രാൻസിസുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് ശ്രുതി

8815

അപ്രതീക്ഷിതമായി അഭിനയത്തിലേക്ക് എത്തിയതാണ് ശ്രുതി രാമചന്ദ്രൻ. ആർകിടെക്ചർ പഠിക്കുന്നിനിടയിൽ ബ്രേക്കിനായി കൊച്ചിയിലേക്ക് വന്നിരുന്നു. അങ്ങനെയാണ് രഞ്ജിത് ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. ഡാൻസറാണെന്നൊക്കെയുള്ളത് കളഞ്ഞിട്ട് ഇങ്ങോട്ടേക്ക് വന്നാൽ മതി, പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയെന്നായിരുന്നു അദ്ദേഹം നിർദേശിച്ചത്. അങ്ങനെയാണ് ഞാൻ സിനിമയിലേക്ക് വന്നതെന്നായിരുന്നു ശ്രുതി പറഞ്ഞത്.

തന്റെ പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമെല്ലാം താരം വാചാലയായിരുന്നു. പ്രേതം, സൺഡേ ഹോളിഡേ തുടങ്ങിയ സിനിമകളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേതം പോവുന്നു, ആസിഫിനെ തേച്ച കുട്ടി എന്നൊക്കെ ആളുകൾ എന്നെക്കാണുമ്പോൾ പറയാറുണ്ട്. ചാനൽ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു ശ്രുതി തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.

Advertisements

ALSO READ

രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നു ; മോശം കമന്റുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് അനസൂയ ഭരദ്വാജ്

ആർക്കിടെക്ടായി കുറേക്കാലം ജോലി ചെയ്തിരുന്നു. പിജി ചെയ്യുന്നതിന് മുൻപായാണ് എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. എന്നിട്ടാണ് കോളേജിൽ പഠിപ്പിച്ചത്. അതിന് ശേഷമാണ് പ്രേതമെന്ന ചിത്രത്തിൽ അഭിനയിച്ചതെന്നും ശ്രുതി പറഞ്ഞിരുന്നു. അഭിനയത്തിനൊപ്പമായി ഇപ്പോഴും ആർക്കിടെക്ചർ ജോലി ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. ചെന്നൈയിൽ വെച്ചായിരുന്നു ഫ്രാൻസിസിനെ ആദ്യമായി കാണുന്നത്. ആർകിടെക്ചർ കോച്ചിംഗിന് പോയ സമയത്തായിരുന്നു അദ്ദേഹത്തെ കണ്ടത്. അവിടെ വെച്ച് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. 2 മാസം കൊണ്ടായിരുന്നു ഇഷ്ടം അറിയിച്ചത്. നല്ല ക്രിയേറ്റീവാണ് ആൾ. ഓർക്കുട്ടിന്റെ സമയമായിരുന്നു അത്. 6 മാസം കഴിഞ്ഞപ്പോഴാണ് ഞാൻ തിരിച്ച് പ്രണയം പറഞ്ഞത്. 9 വർഷത്തെ പ്രണയത്തിന് ശേഷമായാണ് ഞങ്ങൾ വിവാഹിതരായത്.

ALSO READ
അയാൾക്ക് എന്നോട് ക്രഷ് ആയിരുന്നു, എന്നെ വിളിച്ചിരുന്നത് ഇങ്ങനെ: അധ്യാപകനെ സുഖിപ്പിച്ച കഥ പറഞ്ഞ് ജാൻവി കപൂർ

പ്രണയം അറിഞ്ഞപ്പോൾ വീട്ടിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. അച്ഛനോടും അമ്മയോടും പറയുമ്പോൾ പേടിയായിരുന്നു. അവർ കേട്ടപ്പോൾ തന്നെ ഓക്കെ പറയുകയായിരുന്നു. അവൻ നല്ല ആളാണ്, നിന്റെ തീരുമാനമാണെന്നായിരുന്നു അവർ പറഞ്ഞത്. കല്യാണം കൊച്ചിയിൽ വെച്ചായിരുന്നു. രാവിലെ ഹിന്ദു കല്യാണമായിരുന്നുവെന്നും ശ്രുതി പറഞ്ഞിട്ടുണ്ട്.

Advertisement