രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നു ; മോശം കമന്റുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് അനസൂയ ഭരദ്വാജ്

245

ഭീഷ്മപർവം റിലീസ് ചെയ്തതിന് ശേഷം മലയാളികൾക്ക് സുപരിചിതയാണ് നടി അനസൂയ. മുപ്പത്തിയാറുകാരിയായ അനസൂയ തെലുങ്ക് സിനിമാ മേഖലയിലാണ് കൂടുതൽ ശോഭിച്ച് നിൽക്കുന്നത്. അവതാരകയായും സൗത്ത് ഇന്ത്യയ്ക്ക് സുപരിചിതയാണ് അനസൂയ. തനിക്കെതിരെ വരുന്ന പരിഹാസ കമന്റുകൾക്കും അധിക്ഷേപങ്ങൾക്കും എതിരായി സഹികെട്ട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ നടിയും അവതാരകയുമായ അനസൂയ ഭരദ്വാജ്.

ഒരു സ്ത്രീയെ അവളുടെ വസ്ത്രം നോക്കി വിലയിരുത്തുന്നത് ഒരിക്കലും അവസാനിക്കാത്ത വിഷയമാണെന്നും സെലിബ്രിറ്റികളെ ലക്ഷ്യമിടുന്നത് ആളുകൾ തുടരുകയാണെന്നും എല്ലാത്തിനും സെലിബ്രിറ്റികൾ വിശദീകരണം നൽകണമെന്ന അവസ്ഥയാണുള്ളതെന്നും അനസൂയ പറഞ്ഞു.

Advertisements

ALSO READ

തർക്കത്തിനൊടുവിൽ കരഞ്ഞ് ശാലിനി, മാപ്പ് പറഞ്ഞ് അഖിൽ ; പ്രശ്നങ്ങൾ ഒഴിയാതെ ബിഗ് ബോസ് വീട്

ബിഗ് ബോസ് അടക്കം നിരവധി പരിപാടികളുടെ ഭാഗമായിട്ടുള്ള അനസൂയ ആദ്യമായിട്ടാണ് മലയാള സിനിമയിൽ അഭിനയിച്ചത്. ഭീഷ്മപർവം വലിയ ഹിറ്റായതോടെ അനസൂയയും ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവത്തിൽ മമ്മൂട്ടിയുടെ സുഹൃത്തും മുൻ കാമുകിയുമായ ആലീസിനെ ആണ് അനസൂയ അവതരിപ്പിച്ചത്. മാർച്ച് മൂന്നിന് തിയ്യറ്ററുകളിലെത്തിയ ഭീഷ്മ പർവം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്.

അവർഡ് നിശകളിലും ഫോട്ടോഷൂട്ടുകളിലുമെല്ലാം ഗ്ലാമറാസായും അനസൂയ പ്രത്യക്ഷപ്പെടാറുണ്ട്. അനസൂയ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഓൺലൈൻ ആങ്ങളമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒട്ടും ദയയില്ലാത്ത വാക്കുകൾ ഉപയോഗിച്ചാണ് അനസൂയയുടെ ചിത്രങ്ങൾക്ക് വരുന്ന കമന്റുകൾ. അവസാനം സഹിക്കവയ്യാതെയാണ് അനസൂയ ഇത്തരക്കാർക്കുള്ള മറുപടി നൽകിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് അനസൂയ ധരിക്കുന്നതെന്നും തെലുങ്ക് സ്ത്രീ സമൂഹത്തിന് അനസൂയ അപമാനമാണെന്നുമായിരുന്നു ഒരു കമന്റ്.

പൊതുവെ നെഗറ്റിവിറ്റി ശ്രദ്ധിക്കാത്ത അനസൂയ പക്ഷെ കുറിക്കുകൊള്ളുന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. ‘നിങ്ങളുടെ ചിന്താ പ്രക്രിയ മുഴുവൻ പുരുഷ സമൂഹത്തിനും നാണക്കേടാണ്. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി. എന്നെ നോക്കാൻ എനിക്കറിയാം’ എന്നാണ് പരിഹസിച്ച വ്യക്തിക്ക് മറുപടിയായി അനസൂയ കുറിച്ചത്. കുറച്ച് പുരുഷന്മാർക്ക് ഇനിയും വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണെന്നും സ്ത്രീകൾക്ക് അവരുടേതായ താൽപ്പര്യങ്ങളും ജീവിതവും ഉണ്ടെന്നും അത് മാനിക്കണമെന്നും പലർക്കും അറിയില്ലെന്നും അനസൂയ കുറിച്ചിട്ടുണ്ട്.

സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ഭീഷ്മപർവം. ബിഗ് ബി പുറത്തിറങ്ങി 15 വർഷത്തിന് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അബു സലിം, സുദേവ് നായർ, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാർ, മാലാ പാർവതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഏപ്രിൽ ഒന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഒടിടിയിലും റിലീസ് ചെയ്തു.

ALSO READ

വിജയ് യേശുദാസും രഞ്ജിനി ജോസും തമ്മിൽ എന്താണ് ബന്ധം, യേശുദാസ് അറിഞ്ഞിട്ടാണോ ഇതെന്ന സംശയവുമായി ആരാധകർ, സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

സെലിബ്രിറ്റികളെ കുറ്റപ്പെടുത്താനും കളിയാക്കാനും മാത്രമായി സോഷ്യൽമീഡിയ ഉപയോഗിക്കുന്ന നിരവധി ആളുകളുള്ള സമൂഹമാണിപ്പോൾ നമ്മുടേത്. വസ്ത്രധാരണത്തിന്, ശരീരപ്രകൃതിയുടെ പേരിൽ, അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനാൽ തുടങ്ങി വിവിധ കാരണങ്ങൾ കണ്ടെത്തിയാണ് ട്രോളുന്നതും കളിയാക്കുന്നതും. സെലിബ്രിറ്റികളെയാണ് കളിയാക്കുന്നത് എന്നതിനാൽ തന്നെ ഒരാൾ പരിഹാസ കമന്റ് കുറിച്ചാൽ നിരവധി പേർ അയാൾക്കൊപ്പം കൂടുകയും ചെയ്യും. കൂടുതലും സ്ത്രീകളായ സെലിബ്രിറ്റികളാണ് പരിഹാസങ്ങൾ ഏൽക്കുന്നവരിൽ ഏറെയും. സഹി കെടുമ്പോഴാണ് പലപ്പോഴും ഇത് പോലെ അവർ പ്രതികരിയ്‌ക്കേണ്ടി വരുന്നത്.

Advertisement