പ്രായം കുറവുള്ള ഒരു പുരുഷനുമായി പ്രണയത്തിലാകുന്നത് സ്ത്രീയോട് കാണിക്കുന്ന ത്യാഗമായാണ് കണക്കാക്കുന്നത് ; തന്റെ പ്രണയത്തെ കുറിച്ച് മലൈക അറോറ

211

ബോളിവുഡ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് മലൈക അറോറയുടേത്. 2016 ൽ നടൻ അർബ്ബാസ് ഖാനുമായിട്ടുള്ള ദാമ്പത്യ ജീവിതം മലൈക അവസാനിപ്പിച്ചിരുന്നു. വൈകാതെ യുവനടൻ അർജുൻ കപൂറുമായി നടി പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ ഇരുവരുടെയും പ്രണയം ചർച്ചയായത് പ്രായവ്യത്യാസത്തിന്റെ പേരിലാണ്. മലൈകയെക്കാളും വളരെ ഇളയതാണ് അർജുൻ. മാത്രമല്ല അർജുൻ ഇനിയും വിവാഹം കഴിച്ചിട്ടുമില്ല.

എന്നാൽ സ്ത്രീകളെക്കാളും പ്രായം കുറഞ്ഞ പുരുഷന്മാരെ പ്രണയിച്ചാൽ കേൾക്കേണ്ടി വരുന്നത് എന്തൊക്കെയാണ് എന്നതിനെ കുറിച്ച് മലൈക പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. പ്രായം കൂടിയ സ്ത്രീകളെ സ്നേഹിക്കുന്നത് ഒരു ത്യാഗമാണെന്ന തരത്തിലാണ് ആളുകൾ കരുതുന്നത് എന്നാണ് നടി പറഞ്ഞിരിക്കുന്നതെന്താണെന്ന് നമ്മുക്ക നോക്കാം.

Advertisements

ALSO READ

സാന്ത്വനം സിരിയലിലെ അപ്പു രക്ഷാ രാജ് വിവാഹിത ആകുന്നു, വരൻ ആരാണെന്ന് അറിയാവോ

48 വയസുകാരിയായ മലൈകയും 36 വയസുള്ള അർജുനും തമ്മിൽ പ്രണയത്തിലായിട്ട് വർഷങ്ങളായി. നേരത്തെ നിരന്തരം ഗോസിപ്പുകൾ വരുമായിരുന്നെങ്കിലും 2019 മുതലാണ് ഔദ്യോഗികമായ സ്ഥിരികരണം വരുന്നത്. അർജുന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള മലൈകയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിരുന്നു.

പിന്നാലെ അർജുനും സമാനമായ ചിത്രങ്ങളുമായി എത്തി. അതേ സമയം തങ്ങളേക്കാൾ പ്രായം കുറഞ്ഞ ഒരാളുമായി ഡേറ്റ് ചെയ്യുമ്പോൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇരട്ടത്താപ്പ് ഉണ്ടെന്നും അതൊരു സ്ത്രീവിരുദ്ധ സമീപനമാണെന്നും മലൈക അടുത്തിടെ പറഞ്ഞു.

നടിയുടെ വാക്കുകളിങ്ങനെ.. ‘വേർപിരിയലിനോ വിവാഹമോചനത്തിനോ ശേഷമുള്ള ജീവിതം സ്ത്രീകൾക്ക് വളരെ പ്രധാനമാണ്. സ്ത്രീ ബന്ധങ്ങളിൽ സ്ത്രീവിരുദ്ധ സമീപനമുണ്ട്. പ്രായം കുറവുള്ള ഒരു പുരുഷനുമായി പ്രണയത്തിലാകുന്നത് സ്ത്രീയോട് കാണിക്കുന്ന ത്യാഗമായി കണക്കാക്കപ്പെടുന്നു.

മാത്രമല്ല താനൊരു ശക്തയായ സ്ത്രീയാണെന്നാണ് മലൈക പറയുന്നത്. ജോലിയിൽ പുരോഗതിയും ഉണ്ട്. എല്ലാ ദിവസവും ശക്തയും ആരോഗ്യമുള്ളവളും സന്തോഷവതിയാണെന്നും ഉറപ്പാക്കാൻ സ്വയം ശ്രമിക്കാറുണ്ടെന്നും’ നടി പറയുന്നുണ്ട്.

ALSO READ

അടുത്ത സിനിമയിൽഎന്നെ നായകനാക്കും എന്ന് കരുതിയാണ് ഹൃദയത്തിൽ പാടിയത്, പക്ഷേ വിനീത് ചതിച്ചു, ഇനി ഞാൻ പോവില്ല: പൃഥ്വിരാജ്

‘സത്യം പറഞ്ഞാൽ എന്റെ അമ്മയുടെ പ്രതിബിംബം തന്നെയാണ് ഞാൻ. കാരണം അവളിലൂടെയാണ് ശക്തിയും ധൈര്യവും എനിക്ക് പകർന്ന് കിട്ടിയത്. സ്വന്തം നിബന്ധനകൾക്ക് മാത്രം വിധേയമായി ജീവിക്കാനും സ്വതന്ത്രയായിരിക്കാനും അമ്മ എപ്പോഴും എന്നോട് പറയാറുണ്ടെന്നും’ നടി പറയുന്നുണ്ട്.

ആദ്യ ബന്ധം അവസാനിപ്പിച്ചതിന് ശേഷം രണ്ടാമത് ഒന്നിലേക്ക് കൂടി എത്തുന്നതിന്റെ ഭയം തനിക്കുണ്ടായിരുന്നുവെന്ന് മുൻപൊരു അഭിമുഖത്തിൽ മലൈക പറഞ്ഞിരുന്നു. ‘എന്റെ വിവാഹബന്ധം അവസാനിച്ചപ്പോൾ ഞാൻ മറ്റൊരു ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോന്ന് ഉറപ്പില്ലായിരുന്നു.

കാരണം എന്റെ ഹൃദയം തകർന്ന് പോവുമോ എന്ന ഭയവും ഉണ്ടായിരുന്നു. എന്നാൽ ഒരു പ്രണയത്തിലായിരിക്കാനും ബന്ധം വളർത്തി എടുക്കാനും പിന്നീട് ഞാൻ ആഗ്രഹിച്ചിരുന്നു. ഈ പുതിയ എന്നെ എനിക്ക് അവിടെ നിർത്താനുള്ള ആത്മവിശ്വാസം നൽകി. അതിലെനിക്ക് വലിയ സന്തോഷമുണ്ട്’ എന്നുമാണ് മലൈക പറഞ്ഞത്.

Advertisement