അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവ്വം തിയ്യേറ്ററുകളിൽ ആഘോഷമാക്കിയ ശേഷം ഹോട്ടസ്റ്റാറിൽ സ്ട്രീമിങ്ങും ആരംഭിച്ചു. സ്ട്രീമിങ് തുടങ്ങിയതോടെ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ദിനംപ്രതി വർധിച്ചുവരികയാണ്. എഴുപത് വയസുകാരന്റെ അഭ്രപാളിയിലെ അഴിഞ്ഞാട്ടം മലയാളികൾ ഹൃദയത്തിലേറ്റിയിരിക്കുകയാണ്.
നൂറ് കോടി ക്ലബ്ബിൽ കടന്നിരുന്നുവെന്ന വാർത്ത കേരളത്തിലെ സിനിമ പ്രേമികൾ ഏറ്റെടുത്തിരുന്നു തിയ്യേറ്ററിൽ നിന്നും, സാറ്റലൈറ്റ്, മറ്റ് റൈറ്റുകളിൽ നിന്നും മറ നിന്നും ആഗോളമായി ആകെ 115 കോടിയാണ് ഭീഷ്മ പർവ്വം നേടിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ALSO READ

ഇപ്പോഴിതാ ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ”ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തീർത്ത എല്ലാം പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം’, എന്നാണ് ഹോട്സ്റ്റാർ പുറത്തിറക്കിയ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞിരിക്കുന്നത്.
ALSO READ
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം സുഷിൻ ശ്യാമും വിഷ്വൽ എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷനുമാണ്.









