Home Entertainment Celebrities

പെൺകുട്ടികൾ വിചാരിക്കുന്ന പോലെയല്ല പൃഥ്വി; അക്കാര്യത്തിൽ ഞാനാണ് ബെറ്റർ, പ്രിഥ്വിയെ കുറിച്ച് സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ

335

മലയാളത്തിലെ മുൻ നിര നിർമാതാക്കളിൽ ഒരാളാണ് സുപ്രിയമേനോൻ. മാധ്യമ പ്രവർത്തകയായിരുന്ന സുപ്രിയ പൃഥ്വിരാജുമായുള്ള വിവാഹശേഷമാണ് സിനിമ മേഖലയിലേക്ക് വരുന്നത്. നിലവിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സുപ്രിയ ചിത്രങ്ങൾ നിർമ്മിക്കുന്നത്.

ഇപ്പോഴിതാ ഭർത്താവായ പൃഥ്വിയെ കുറിച്ചും, നല്കിയ സർപ്രൈസിനെ കുറിച്ചും സംസാരിക്കുകയാണ് സുപ്രിയ. സിനിമയിൽ കാണുന്നത് പോലെയല്ല പൃഥ്വിയെന്നാണ് സുപ്രിയ പറയുന്നത്. വനിതക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

Advertisements

Also Read
f=”https://www.worldmalayalilive.com/web-stories/sanya-iyyappan-photoshoot-pics/”>കണ്ടിട്ട് ആരാധകരുടെ കണ്ണുതള്ളിപ്പോയ സാനിയ ഇയ്യപ്പന്റെ കിണ്ണംകാച്ചി ഫോട്ടോകൾ..

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.’ അന്ന് പൃഥിയുടെ മുപ്പതാം പിറന്നാളായിരുന്നു. എന്തെങ്കിലും സർപ്രൈസ് കൊടുക്കണമെന്ന് ആലോചിച്ചിരുന്നു. പക്ഷെ എന്ത് കൊടുക്കും. അപ്പോഴാണ്, ഓസ്‌ട്രേലിയൻ പഠന കാലത്ത് റൂംമേറ്റും ചങ്ങാതിയുമായിരുന്ന ചൂങ് വിയെ കുറിച്ച് പ്രണയകാലത്ത് പൃഥ്വി പറഞ്ഞിരുന്നത് ഓർമ വന്നത്. അങ്ങനെ അവൻ എവിടെയാണെന്ന് തപ്പി എടുത്തു. വിളിച്ചു വരുത്തി. രാവിലെ കോളിങ് ബെൽ കേട്ട് പൃഥ്വി ചെന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ ചൂങ് വി.

മറ്റൊരു പിറന്നാളിന് പൃഥ്വി മരുഭൂമിയിലായിരുന്നു. അതും ജോർദ്ദാനിൽ. പൃഥ്വിക്കായി ചോക്ലേറ്റും, പൂക്കളും അന്ന് ഞാൻ അവിടെ എത്തിച്ചു. റൊമാന്റിക്കിന്റെ കാര്യത്തിൽ ഞാനാണ് ബെറ്റർ. പൃഥ്വി യഥാർത്ഥ ജീവിതത്തിൽ സിനിമയിൽ കാണുന്നത് പോലെ അത്ര റൊമാന്റിക് അല്ല. പെൺകുട്ടികളോട് ഇക്കാര്യം പറയണമെന്നും സുപ്രിയ പറയുന്നുണ്ട്.

Also Read
അന്ന് എന്നോട് കാണിച്ച സ്‌നേഹത്തിനുള്ള നന്ദിയായിരുന്നു ജയറാമിനെ നായകനാക്കിയ എന്റെ 15ളം സിനിമകള്‍, ഇന്ന് എന്നോട് സംസാരിക്കാറുപോലുമില്ല, തുറന്നുപറഞ്ഞ് രാജസേനന്‍

നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. ഗോൾഡാണ് അവസാനം ആയി നിർമിച്ചിരിക്കുന്നത്.

Advertisement