Home Entertainment Celebrities

പൃഥ്വിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ, നന്ദി പറഞ്ഞ് പൃഥ്വി ; ബ്രോ ഡാഡി ടീമിന്റെ വീഡിയോ വൈറൽ

145

ഇന്ന് പിറന്നാളാഘോഷിക്കുന്ന മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന് പിറന്നാളാശംസകൾ നേർന്ന് ബ്രോ ഡാഡി ടീം. ബ്രോ ഡാഡിയുടെ ചിത്രീകരണസമയത്തെ പൃഥ്വിയുടെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് അണിയറ പ്രവർത്തകർ പിറന്നാളിന്റെ ഭാഗമായി പുറത്ത് വിട്ടത്. ഈ വീഡിയോ പങ്കു വച്ചാണ് മോഹൻൽ പൃഥ്വിയ്ക്ക് ആശംസ നേർന്നത്. താങ്ക്യൂ ചേട്ടാ എന്ന് പൃഥ്വി റിപ്ലേ കൊടുത്തിട്ടുമുണ്ട്.

ആശിർവാദ് സിനിമാസ് ആണ് പിറന്നാൾ വീഡിയോ പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആറാം തീയതി അവസാനിച്ചിരുന്നു. മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മാണം.

Advertisements

ALSO READ

വെള്ളം സിനിമ കണ്ട് ജീവിതത്തിൽ പരിവർത്തനം സംഭവിച്ച ഒരുപാട് പേരുണ്ട് എനിയ്ക്ക് ലഭിച്ച ആദ്യത്തെ അവാർഡ് അതാണ് ; അവാർഡ് നേട്ടത്തിൽ സന്തോഷം പങ്കു വച്ച് ജയസൂര്യ

കല്യാണി പ്രിയദർശൻ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. സംഗീതം ദീപക് ദേവ്.

ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിനൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്.

ALSO READ

വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്ക് മുന്നിലെത്തി; പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെയെന്ന് സത്യൻ അന്തിക്കാട് : വീഡിയോ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം എമ്പുരാൻ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാൽ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. കോൾഡ് കേസ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളുമായി ബന്ധപ്പെട്ട് ആരാധകരോട് സംസാരിക്കവേയാണ് പൃഥ്വിരാജ് ബ്രോ ഡാഡി ഒരു ചെറിയ ചിത്രമാണെന്ന് സൂചിപ്പിച്ചത്. ലൂസിഫറിൽ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

Advertisement