വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്ക് മുന്നിലെത്തി; പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെയെന്ന് സത്യൻ അന്തിക്കാട് : വീഡിയോ

251

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Advertisements

ALSO READ

മികച്ച നടിക്കായി ശക്തമായ പോരാട്ടമായിരുന്നു നടന്നത്! ജൂറി അംഗങ്ങൾ ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത് : ജൂറി അധ്യക്ഷ സുഹാസിനിയുടെ പ്രതികരണം!

ജയറാമാണ് ചിത്രത്തിലെ നായകൻ. ഇവർക്കൊപ്പം സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത. ശ്രീനിവാസൻ, ദേവിക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മീരയെന്ന അഭിനേത്രിയുടെ തിരിച്ചുവരവ് ഏറെ സന്തോഷം നൽകുന്നതാണെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.

‘വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്.

രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

ALSO READ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ; മികച്ച നടി അന്ന ബെൻ, മികച്ച നടൻ ജയസൂര്യ, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ!

മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ.പി.എ.സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,’ എന്നാണ് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി താനും സത്യൻ അന്തിക്കാടും നേരത്തെ ഒരുമിച്ച സിനിമകളുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്തരുത്. ഇതുമൊരു സത്യൻ അന്തിക്കാട് ചിത്രം തന്നെയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് മികച്ച കഥാപാത്രത്തെയാണ്.

രണ്ടാം വരവിൽ ഇത് നല്ലൊരു തുടക്കമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളും സിനിമകളും തന്നെ തേടിയെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു മീര കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Advertisement