മികച്ച നടിക്കായി നടന്നത് ശക്തമായ മൽസരം, ജൂറി അംഗങ്ങൾ ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്: ജൂറി അധ്യക്ഷ സുഹാസിനി

8239

അഭിനേത്രിയും സംവിധായകയുമായ സുഹാസിനി മണിരത്നം അധ്യക്ഷയായുള്ള ജൂറിയാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ്
ജേതാക്കളെ തീരുമാനിച്ചത്. ജൂറിയിലെ വനിതാ പങ്കാളിത്തം തന്നെ ഇത്തവണത്തെ പ്രധാന പ്രത്യേകതകളിലൊന്നാണ്. തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയതാരമായ സുഹാസിനി ഇതാദ്യമായാണ് ജൂറി അധ്യക്ഷയാവുന്നത്.

അന്യഭാഷയിൽ നിന്നുള്ള താരങ്ങളെയും സംവിധായകരേയും ജൂറിയായി തിരഞ്ഞെടുക്കുന്നത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. ദേശീയ അവാർഡിൽ മാത്രമാണ് അങ്ങനെയുണ്ടാവാറുള്ളത്. ഇത് മലയാള സിനിമയിൽ മാത്രമുള്ള പ്രത്യേകതയാണെന്നായിരുന്നു കന്നഡ സംവിധായകനായ പി ശേഷാദ്രി പറഞ്ഞത്.

Advertisements

ALSO READ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ; മികച്ച നടി അന്ന ബെൻ, മികച്ച നടൻ ജയസൂര്യ, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ!

അവാർഡ് പ്രഖ്യാപനത്തിന് ശേഷമുള്ള സുഹാസിനിയുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 80 സിനിമകളായിരുന്നു അവാർഡിനായി പരിഗണിച്ചത്. ജയസൂര്യയും അന്ന ബെന്നുമായിരുന്നു മികച്ച നടനും നടിക്കുമുള്ള അവാർഡിന് അർഹരായത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണായിരുന്നു മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ജൂറി അംഗങ്ങൾ ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തതെന്ന് സുഹാസിനി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മികച്ച നടിക്കായി ശക്തമായ മൽസരംമായിരുന്നു നടന്നത്. കപ്പേളയിലെ പ്രകടനത്തിലൂടെയായിരുന്നു അന്ന ബെൻ അവാർഡ്സ്വ ന്തമാക്കിയത്. സ്വന്തമായി തീരുമാനമെടുക്കാനാവാതെ നിസ്സഹായ ആയിപ്പോയ പെൺകുട്ടിയെ അന്ന കൃത്യമായി അവതരിപ്പിച്ചു. സ്ത്രീ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിളിച്ചോതുന്ന ചിത്രം കൂടിയാണിത്.

ALSO READ

അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വീണ്ടും ചിരിച്ച മുഖവുമായി ജൂഹി റുസ്തഗി, ഈ ചിരിയാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ചതെന്ന് ആരാധകർ

കോവിഡ് പാശ്ചാത്തലത്തിൽ തിയ്യേറ്ററുകൾ അടച്ചിട്ടത് സിനിമാമേഖലയെ സാരമായി ബാധിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ അവസ്ഥ പരിതാപകരമായിരുന്നു. ബുദ്ധിമുട്ടുകൾക്കിടയിൽ നിന്ന് കോവിഡിനെ ഒന്നിച്ച് ചെ റു ക്കുന്ന കേരള മാതൃക ശരിക്കും അഭിനന്ദനം അർഹിക്കുന്നുണ്ട് എന്നും സുഹാസിനി പറഞ്ഞു.

ജൂറി അംഗങ്ങളെല്ലാം ഒന്നിച്ചാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചതെന്നും സുഹാസിനി വിശദീകരിച്ചിരുന്നു. ജയസൂര്യയെ നടനായി തീരുമാനിച്ചതും അന്നയ്ക്ക് നടിക്കുള്ള അവാർഡ് നൽകാനും തീരുമാനിച്ചത് എല്ലാവരും ഒന്നിച്ചാണെന്നായിരുന്നു സുഹാസിനി പ്രതികരിച്ചത്.

Advertisement