സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ; മികച്ച നടി അന്ന ബെൻ, മികച്ച നടൻ ജയസൂര്യ, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ!

215

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടിയായി അന്ന ബെന്നിനെ തെരഞ്ഞെടുത്തു. കപ്പേളയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടൻ ജയസൂര്യയാണ്. വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തത്.

Advertisements

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച ചിത്രം. അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരവുമുണ്ട്.

ALSO READ

അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വീണ്ടും ചിരിച്ച മുഖവുമായി ജൂഹി റുസ്തഗി, ഈ ചിരിയാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ചതെന്ന് ആരാധകർ

ഷഹബാസ് അമനാണ് മികച്ച ഗായകൻ. നിത്യ മാമനാണ് മികച്ച ഗായിക. മികച്ച സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ജിയോ ബേബിയ്ക്കാണ് (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ).

സീ യൂ സൂണിലെ എഡിറ്റിംഗിന് മഹേഷ് നാരായണനും പുരസ്‌കാരമുണ്ട്. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം-എന്നിവർ) .

ALSO READ

അമ്മ ഇതൊന്നും കാണാൻ ഇല്ലാത്തത് വല്ലാത്ത സങ്കടമാണ്: സങ്കടത്തോടെ സാഗർ സൂര്യ

മികച്ച സ്വഭാവ നടൻ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകൻ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ്. ഷോബി തിലകനും റിയാ സൈറയുമാണ് മികച്ച ഡബ്ബിംഗിനുള്ള പുരസ്‌കാരം.

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം, ചലച്ചിത്ര അക്കാദമി ചെയർമാൻ, ജൂറി അംഗങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

 

Advertisement