എപ്പോഴും ഹാപ്പിയായി ജീവിക്കുന്ന മനുഷ്യന്‍, ലാലേട്ടനോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

101

മലയാളം സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ലൂസിഫര്‍ എന്ന സര്‍വ്വകാല ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആണ് എംപുരാന്‍ എത്തുന്നത്.

Advertisements

സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. ആദ്യ ഭാഗത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എമ്പുരാന്റെ ദൈര്‍ഘ്യമേറിയ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടത്.മലയാളത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും വലിയ ചിത്രമായിരിക്കും എമ്പുരാന്‍.

Also Read:കായ്ച്ചുനില്‍ക്കുന്ന മാവ് മുതല്‍ മട്ടുപ്പാവില്‍ 36 ചെടികള്‍, പ്രേക്ഷകരെ ഞെട്ടിച്ച് തന്റെ വീട് പരിചയപ്പെടുത്തി പാര്‍വതി, ശരിക്കും അത്ഭുതം തന്നെ

അത്രയേറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ എമ്പുരാനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ കണ്ട് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് താരം പറയുന്നു.

താന്‍ ഒത്തിരി അസൂയയോടെ നോക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ കൈയ്യില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മമ്മൂക്കയുടെ കൈയ്യില്‍ നിന്നുമുണ്ടെന്നും കാരണം താന്‍ പ്രവര്‍ത്തിക്കുന്ന മീഡിയത്തിലെ അഗ്രകണ്യരാമ് ഇവര്‍ രണ്ടുപേരുമെന്നും താരം പറയുന്നു.

Also Read:കായ്ച്ചുനില്‍ക്കുന്ന മാവ് മുതല്‍ മട്ടുപ്പാവില്‍ 36 ചെടികള്‍, പ്രേക്ഷകരെ ഞെട്ടിച്ച് തന്റെ വീട് പരിചയപ്പെടുത്തി പാര്‍വതി, ശരിക്കും അത്ഭുതം തന്നെ

പലപ്പോഴും ലാലേട്ടന്റെ ഓഫ് സ്‌ക്രീന്‍ പെരുമാറ്റം കണ്ടിട്ട് തനിക്ക് അസൂയ തോന്നിയിട്ടുണ്ട്. തനിക്ക് ഒരിക്കലും അങ്ങനെയൊന്നുമാവാന്‍ പറ്റില്ലെന്നും അദ്ദേഹം എപ്പോഴും ഹാപ്പിയായി ജീവിക്കുന്ന ആളാണെന്നും ചെറിയ കാര്യങ്ങളില്‍ പോലും വലിയ സന്തോഷം കണ്ടെത്തുന്ന ആളാണെന്നും സിനിമയുടെ വിജയ പരാജയങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ലെന്നും താരം പറയുന്നു.

Advertisement