കായ്ച്ചുനില്‍ക്കുന്ന മാവ് മുതല്‍ മട്ടുപ്പാവില്‍ 36 ചെടികള്‍, പ്രേക്ഷകരെ ഞെട്ടിച്ച് തന്റെ വീട് പരിചയപ്പെടുത്തി പാര്‍വതി, ശരിക്കും അത്ഭുതം തന്നെ

76

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാര്‍വ്വത് തിരുവോത്ത്. 2006 മുതല്‍ സിനിമാലോകത്തുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. നോട്ട്ബുക്ക്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, ആര്‍ക്കറിയാം തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി.

Advertisements

വ്യത്യസ്തമായ അഭിനയ ശൈലിയെ പോലെ തന്നെ തന്റേതായ നിലപാടുകള്‍ മുഖം നോക്കാതെ വെട്ടിതുറന്ന് പറയാന്‍ ആര്‍ജ്ജവമുള്ള നടി കൂടിയാണ് പാര്‍വതി. അടുത്തിടെ ബുളീമിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോയ നാളുകളെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ താരം വ്യക്തമാക്കിയിരുന്നു.

Also Read:നിന്നെ മഴയില്‍ കാണാനാണ് എനിക്കിഷ്ടം, ശ്രീലക്ഷ്മിയുടെ പുതിയ വീഡിയോക്ക് താഴെ കമന്റുമായി രാംഗോപാല്‍ വര്‍മ

ഏറെ നാള്‍ സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നടി ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പാര്‍വതിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

വീട്ടിനുള്ളിലെ കാഴ്ചകള്‍ പരിചയപ്പെടുത്തുന്ന വീഡിയോയാണിത്. മനോഹരമായാണ് പാര്‍വതി തന്റെ വീട് ഒരുക്കിയിരിക്കുന്നത്. എങ്ങും പച്ചപ്പ് നിറഞ്ഞ വീട് കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തുകയാണ്. ചിലപ്പോഴൊക്കെ രാവിലെ എഴുന്നേറ്റ് ചായ കുടിച്ചിരിക്കുമ്പോള്‍ ഇവിടെയാണ് താന്‍ ജീവിക്കുന്നതെന്ന് വിശ്വസിക്കാന്‍ പറ്റാതെ വന്നിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു.

Also Read:നല്ല അടിപൊളി ജീവിതമായിരുന്നു, പക്ഷേ വാപ്പയുടെ ചീട്ടുകളി എല്ലാം നശിപ്പിച്ചു, കടക്കാരെ കൊണ്ട് വീട്ടില്‍ ബഹളമായി, വിവാഹം മുടങ്ങി, വേദനിപ്പിക്കുന്ന ജീവിതകഥ തുറന്നുപറഞ്ഞ് ജാസ്മിന്‍

പാര്‍വതിയുടെ 2640 സ്‌ക്വയര്‍ ഫീറ്റിലുള്ള വീട്ടില്‍ മൂന്ന് ബെഡ്‌റൂമുകളാണുള്ളത്. താന്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും താന്‍ തന്നെയാണ് തന്റെ പങ്കാളിയെന്നും ലൈഫിലെ കാര്യങ്ങളെല്ലാം താന്‍ തന്നോട് തന്നെയാണ് ഡിസ്‌കസ് ചെയ്യുന്നതെന്നും പാര്‍വതി പറയുന്നു.

Advertisement