നിന്നെ മഴയില്‍ കാണാനാണ് എനിക്കിഷ്ടം, ശ്രീലക്ഷ്മിയുടെ പുതിയ വീഡിയോക്ക് താഴെ കമന്റുമായി രാംഗോപാല്‍ വര്‍മ

143

സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധനേടിയ താരമാണ് ആര്‍ ജി ശ്രീലക്ഷ്മി. പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ റീലുകളും ചിത്രങ്ങളും പങ്കുവെച്ചതോടെയാണ് മോഡലായ ശ്രീലക്ഷ്മി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

രാംഗോപാല്‍ വര്‍മ്മ സോഷ്യല്‍മീഡിയയില്‍ മാത്രമല്ല, ഹൈദരാബാദിലുള്ള സ്വന്തം ഓഫീസിലും ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയിലെ താരമായിരുന്നു ശ്രീലക്ഷ്മി. സാരിയിലുള്ള ചിത്രങ്ങളായിരുന്നു ശ്രീലക്ഷ്മിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.

Also Read:നല്ല അടിപൊളി ജീവിതമായിരുന്നു, പക്ഷേ വാപ്പയുടെ ചീട്ടുകളി എല്ലാം നശിപ്പിച്ചു, കടക്കാരെ കൊണ്ട് വീട്ടില്‍ ബഹളമായി, വിവാഹം മുടങ്ങി, വേദനിപ്പിക്കുന്ന ജീവിതകഥ തുറന്നുപറഞ്ഞ് ജാസ്മിന്‍

ശ്രീലക്ഷ്മിയെ വെച്ച് താന്‍ ഒരു സിനിമ ചെയ്യുമെന്ന് നേരത്തെ രാംഗോപാല്‍ വര്‍മ പ്രഖ്യാപിച്ചിരുന്നു. സാരി എന്നാണ് സിനിമയുടെ പേര്. ഇതിന് പിന്നാലെ ശ്രീലക്ഷ്മിയുടെ പേര് ആരാധ്യ ദേവി എന്നാക്കി മാറ്റിയിരുന്നു രാംഗോപാല്‍ വര്‍മ.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ആരാധ്യ ദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കുടകിന്റെ തണുപ്പില്‍ സാരി ചുറ്റി നില്‍ക്കുന്നതാണ് ആദ്യ ചിത്രം. രണ്ടാമത്തേത് മഴയില്‍ നനഞ്ഞുനില്‍ക്കുന്ന ചിത്രമാണ്.

Also Read:അങ്ങനെ ഒരു വെക്കേഷന് വന്നതാണ് എന്റെ ഭാര്യ, മറ്റുള്ള മുറപ്പെണ്ണ് വരുന്നതിനേക്കാള്‍ ഒരു സന്തോഷം ഈ മുറപ്പെണ്ണ് വന്നപ്പോള്‍ തോന്നി; പ്രണയത്തെ കുറിച്ച് കമല്‍

മഴയില്‍ നനയുന്നതിന്റെ റീല്‍വീഡിയോയും വൈറലായിരുന്നു. അതിന് താഴെ കമന്റുമായി രാംഗോപാല്‍ വര്‍മ എത്തുകയും ചെയ്തിട്ടുണ്ട്. നിന്നെ മഴയില്‍ കാണാനാണ് എനിക്കിഷ്ടം എന്നായിരുന്നു സംവിധായകന്റെ കമന്റ്.

Advertisement