ലാലേട്ടന് ഒപ്പം സയിദ് മസൂദായി പൃഥ്വിരാജും; ലൂസിഫറിന്റെ ഇരുപത്തിയേഴാം ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

17

താരരാജാവ് മോഹന്‍ലാലിന്റെയും യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെയും ആരാധകരെ ആവേശത്തിലാഴ്ത്തി ലൂസിഫര്‍ സിനിമയിലെ ഇരുപത്തിയേഴാം ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

സംവിധായകന്‍ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. സയിദ മസൂദ് എന്ന ക്യാരക്ടറിലാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്.

Advertisements

നേരത്തെ ലൂസിഫറിലെ മുഴുവന്‍ ക്യാരക്ടര്‍ പോസറ്ററുകളുംഇരുപത്തിയാറ് ദിവസം 26 ക്യാരക്ടര്‍ എന്ന രീതിയില്‍ പുറത്തുവിട്ടിരുന്നു.

ഇതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയം മുതല്‍ സംവിധായകന്‍ പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ ഇല്ലയോ എന്ന തരത്തില്‍ ചര്‍ച്ചകളും സജീവമായിരുന്നു.

ഇതിനിടയ്ക്കാണ് ചിത്രത്തിലെ 27ാം ക്യാരക്ടര്‍ പോസ്റ്റര്‍ വരുന്നു എന്ന തിങ്കളാഴ്ച രാത്രിയോടെ പോസ്റ്റ് വന്നത്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ചര്‍ച്ചയായി. ആന്റണി പെരുമ്പാവൂര്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെ ആരാധകര്‍ പ്രവചിച്ച കൂട്ടത്തില്‍ ഉണ്ടായിരുന്നു.

മാര്‍ച്ച് 28 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ടൊവിനോ, ഇന്ദ്രജിത്ത് മഞ്ജു വാരിയര്‍, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തും. ബോളിവുഡ് താരം വിവേക് ഒബ്രോയിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്.

അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു.

Advertisement