‘ഞാൻ തീർക്കേണ്ട കണക്ക്, അത് തീർത്തിട്ടേ ഞാൻ പോകൂ’; ദുരൂഹത നിറഞ്ഞ രംഗങ്ങളുമായി കുരുതി ട്രെയ് ലർ

34

പൃഥ്വിരാജ് ചിത്രം കുരുതിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ‘നീ ചെയ്തതിനൊക്കെ പടച്ചോൻ ഒരിക്കൽ കണക്ക് ചോദിക്കും, പക്ഷെ ഞാൻ തീർക്കേണ്ട കണക്ക് തീർത്തിട്ടേ ഞാൻ പോകൂ’- ട്രെയ്ലറിൽ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്ന വാക്കുകളാണിത്.

ആരാധകരെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ ആയിരിക്കും കുരുതിയെന്നാണ് ട്രെയ്ലറിൽ നിന്നും വ്യക്തമാകുന്നത്. ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളോടെയാണ് ട്രെയ്ലർ പുറത്ത് വിട്ടിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും.

Advertisements

Also read

തൃശ്ശൂരിലെ വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, പുതിയ വിശേഷം പങ്കുവെച്ച് ഭാവന

കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെ എത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജിനെ കൂടാതെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also read

മഹാനായ ഒരു നടന്റെ മകനാണെന്ന ജാഡയില്ല, നല്ല വ്യക്തിത്വത്തിനുടമ, വളരെ ചിൽഡ്, നായികയായി അഭിനയിക്കണം: ദുൽഖറിനെ കുറിച്ച് പറഞ്ഞ് മതിയാവാതെ സാനിയ ഇയ്യപ്പൻ

അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്‌സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു. സംഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസംഗീതവും. മെയ് 13ന് തീയേറ്ററിൽ റിലീസിന് ലക്ഷ്യമിട്ടിരുന്ന ചിത്രമായിരുന്നു കുരുതി.

Advertisement