നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ആന്റണി വർഗീസും അനീഷയും ഒന്നിക്കുന്നു ; വർണ്ണാഭമായി ഹൽദി ആഘോഷങ്ങൾ! ചിത്രങ്ങളും വീഡിയോയും വൈറൽ

63

പെപ്പെ എന്ന ആന്റണി വർഗീസ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. അങ്കമാലി ഡയറീസിലൂടെയായിരുന്നു ആന്റണി തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ആന്റണി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ആന്റണിയും അനീഷയും ഒന്നിക്കുന്നത്. ഹൽദി ചിത്രങ്ങളും വീഡിയോയും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Advertisements

Also read

‘ഞാൻ തീർക്കേണ്ട കണക്ക്, അത് തീർത്തിട്ടേ ഞാൻ പോകൂ’; ദുരൂഹത നിറഞ്ഞ രംഗങ്ങളുമായി കുരുതി ട്രെയ് ലർ

സ്‌കൂൾകാലം മുതലേ അറിയാവുന്നവരാണ് ആന്റണിയും അനീഷയും. പ്രണയത്തിലാണെങ്കിലും അതേക്കുറിച്ചൊന്നും ആന്റണി ഇതു വരെയും തുറന്നുപറഞ്ഞിരുന്നില്ല.

നഴ്‌സായ അനീഷ വിദേശത്ത് ജോലി ചെയ്ത് വരികയാണ്. അനീഷയുടെയും ആന്റണിയുടെയും ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലാണ്.

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളെല്ലാം വളരെ കേമമാണ്. അനീഷയുടെ വീട്ടിലെ ഹൽദിയിൽ ആന്റണിയും പങ്കെടുത്തിരുന്നു.

Also read

എന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ടു 21 വർഷമായി, ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ ഞാൻ കാണിക്കുന്നത്: വെളിപ്പെടുത്തലുമായി മമ്മൂട്ടി

പാട്ടും ഡാൻസുമൊക്കെയുണ്ടെങ്കിലേ ഹൽദി കളറാകൂ. ആന്റണിയെ ഡാൻസ് ചെയ്യാൻ വിളിക്കുന്ന അനീഷയെയാണ് വീഡിയോയിൽ കാണുന്നത്.

Advertisement