ചുമ്മാ ‘ക്യാറ്റും’ കൊണ്ടിരിക്കുന്ന പിഷാരടിയോട് കാറ്റ് പോകാതെ നോക്കിക്കോളാൻ ചാക്കോച്ചൻ ; ഏറ്റുപിടിച്ച് ആരാധകരും

62

പോസ്റ്റുകൾക്ക് രസകരമായ ക്യാപ്ഷൻ ഇടുന്ന കാര്യത്തിൽ മലയാള സിനിമയിൽ രമേശ് പിഷാരടിയെ കഴിഞ്ഞിട്ടേ ഉള്ളൂ ഏത് താരങ്ങളും. നടനും സംവിധായകനും അവതാരകനുമായ പിഷാരടി ഇടുന്ന ഓരോ ക്യാപ്ഷനും ചിരിക്കോ ചിന്തയ്ക്കോ വഴിയൊരുക്കുന്നവ ആണ്. ക്യാപ്ഷൻ സിംഹം എന്നാണ് സോഷ്യൽ മീഡിയയിൽ പിഷാരടി അറിയപ്പെടുന്നത്.

ഇപ്പോഴിതാ, ഒരു പൂച്ചയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് താരം. ‘ചുമ്മാ ക്യാറ്റും കൊണ്ടിരിക്കുവാണ്,’ എന്നാണ് പിഷാരടി നൽകിയ ക്യാപ്ഷൻ. ചിത്രത്തിന് വളരെ രസകരമായ കമ്മന്റുകളുമായി ആരാധകർ എത്തിയപ്പോൾ അതിൽ ഏറ്റവും ശ്രദ്ധേയമായത് ചാക്കോച്ചന്റെ കമന്റാണ്.

Advertisements

‘കാറ്റ് പോകാതെ നോക്കിക്കോളൂ’ എന്നാണ് ചാക്കോച്ചൻ കുറിച്ചത്. അതേസമയം അതിനും രസകരമായ മറ്റൊരു കമന്റാണ് പിഷാരടി നൽകിയത്. ‘പോകൂല്ല ; ഞാൻ നിങ്ങടെ ‘ഫാൻ’അല്ലെ എന്നാണ് പിഷാരടി കമന്റ് ചെയ്തത്.

ഓഹാേ ബ്ലാക്ക് ക്യാറ്റ് ഒക്കെയുള്ള വല്യ ആളാണല്ലേ, വീട്ടിൽ ബ്ലാക് ക്യാറ്റുള്ള വേറെ ഏത് നടനുണ്ട് കേരളത്തിൽ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

കഴിഞ്ഞ ദിവസം പിഷാരടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിനു നൽകിയ ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ജോലിക്കനുസരിച്ചാണ് ആളുകൾ മറ്റുള്ളവരെ ബഹുമാനിക്കുന്നതെന്നായിരുന്നു തന്റെ ചിത്രത്തിനോടൊപ്പം രമേഷ് പിഷാരടി എഴുതിയത്.

‘പരിചയപ്പെടുമ്പോൾ ‘എന്ത് ചെയ്യുന്നു’എന്ന് പലരും ചോദിക്കുന്നത്, എത്ര ബഹുമാനിക്കണം എന്നു തീരുമാനിക്കാനാണ്,’ എന്നായിരുന്നു പിഷാരടിയുടെ വാക്കുകൾ.

പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. പറഞ്ഞത് വളരെ ശരിയാണെന്നായിരുന്നു നടനും റാപ്പറുമായ നീരജ് മാധവിന്റെ കമന്റ്. Word എന്ന ഒറ്റവാക്കായിരുന്നു നീരജ് കമന്റ് ചെയ്തത്.

സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയത്.

Advertisement