മൂന്നാറിലെ ഹണിമൂൺ വിശേഷങ്ങളുമായി യുവ കൃഷ്ണയും മൃദുല വിജയും

62

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ യുവ കൃഷ്ണയും മൃദുലയും വിവാഹിതരായത് കഴിഞ്ഞ മാസമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിലേക്ക് യുവയും പൂക്കാലം വരവായിലേക്ക് മൃദുലയും തിരിച്ചെത്തിയെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

വിവാഹ ശേഷം സ്റ്റാർ മാജിക്കിലേക്കും ഇവരെത്തിയിരുന്നു. വിവാഹം കഴിഞ്ഞതായി ഫീൽ ചെയ്യുന്നില്ലെന്നായിരുന്നു മൃദുല പറഞ്ഞത്. നാളുകൾക്ക് ശേഷം തിരിച്ചെത്താനായതിന്റെ സന്തോഷമായിരുന്നു യുവ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ഇവരുടെ ഡാൻസ് വീഡിയോ വൈറലായി മാറിയത്.

Advertisements

Also read

ചുമ്മാ ‘ക്യാറ്റും’ കൊണ്ടിരിക്കുന്ന പിഷാരടിയോട് കാറ്റ് പോകാതെ നോക്കിക്കോളാൻ ചാക്കോച്ചൻ ; ഏറ്റുപിടിച്ച് ആരാധകരും

വിവാഹ ശേഷം അധികം യാത്രകളൊന്നും പോയിട്ടില്ല. കേരളത്തിലെ സ്ഥലങ്ങളിലൊക്കെ പോയതിന് ശേഷമേ വിദേശയാത്രകളൊക്കെ പ്ലാൻ ചെയ്യുന്നുള്ളൂയെന്നായിരുന്നു യുവ പറഞ്ഞത്. ആദ്യം പോവുന്നത് മൂന്നാറിലേക്കാണെന്നും താരങ്ങൾ പറഞ്ഞിരുന്നു. മൂന്നാർ ട്രിപ്പിന്റെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ.

മൃദ് വ വ്ളോഗിലൂടെയായിരുന്നു വിശേഷങ്ങൾ പങ്കുവെച്ചത്. വിവാഹ ശേഷമുള്ള ആദ്യ വ്ളോഗ് കൂടിയാണിത്. ബിസി ഷെഡ്യൂളിന് ശേഷം പിന്നേയും കണ്ടു, അപ്പോൾ മൂന്നാറിലേക്ക് പോവുകയാണ്. യുവയുടെ സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു ആദ്യം പോയത്. സുഹൃത്തിന്റെ കസിന്റെ റിസോർട്ടിലേക്കായിരുന്നു പിന്നീട് പോയത്.

പ്രകൃതിരമണീയമായ സ്ഥലത്തെത്തിയ സന്തോഷമായിരുന്നു മൃദുല പ്രകടിപ്പിച്ചത്. വണ്ടിനിർത്തി കാഴ്ചകളെല്ലാം ആസ്വദിച്ച് വീഡിയോ പകർത്തിയിരുന്നു ഇവർ. ഗംഭീരമായ സ്വീകരണമായിരുന്നു നവദമ്പതികൾക്ക് ലഭിച്ചത്. സുഹൃത്തിന്റെ വീട്ടിൽ വെച്ചും പിന്നീട് റിസോർട്ടിലെത്തിയപ്പോഴും കേക്ക് കട്ടിങ്ങുണ്ടായിരുന്നു. യുവയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഒരുലക്ഷം പിന്നിട്ടതിന്റെ ആഘോഷമായിരുന്നു മൂന്നാറിലെ റിസോർട്ടിൽ വെച്ച് നടത്തിയത്.

Also read

നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ആന്റണി വർഗീസും അനീഷയും ഒന്നിക്കുന്നു ; വർണ്ണാഭമായി ഹൽദി ആഘോഷങ്ങൾ! ചിത്രങ്ങളും വീഡിയോയും വൈറൽ

സ്റ്റാർ മാജിക്കിൽ വന്നതോടെയാണ് ഫോളോവേഴ്സ് കൂടിയത്. മൃദുലയുമായുള്ള എൻഗേജ്മെന്റ് കഴിഞ്ഞതോടെ അവിടെയുള്ള ആളുകളും ഇങ്ങോട്ട് പോന്നുവെന്നായിരുന്നു യുവ പറഞ്ഞത്. എന്നും ഈ സ്നേഹവും പിന്തുണയും പ്രാർത്ഥനയും കൂടെ വേണമെന്നായിരുന്നു യുവ പറഞ്ഞത്. നേരത്തെ മൂന്നാറിലേക്ക് ഷൂട്ടിനായി വന്നിട്ടുണ്ടെങ്കിലും വിവാഹശേഷം ഏട്ടനൊപ്പം വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നായിരുന്നു മൃദുല പറഞ്ഞത്.

Advertisement