എന്റെ അനിയത്തി അമേരിയ്ക്കയിലുണ്ടാക്കിയ കൊച്ചു കേരളം ; സഹോദരിയെ അഭിനന്ദിച്ച് വീഡിയോ പങ്കു വച്ച് സാന്ദ്ര തോമസ്

65

ജോലി സംബന്ധമായും മറ്റും നാടും വീടും വിട്ട് വിദേശത്ത് ജീവിക്കേണ്ടി വരുന്ന മലയാളികളെ സംബന്ധിച്ച് കേരളത്തിലെ പ്രകൃതി രമണീയമായ കാഴ്ചകളും മഴക്കാലവും എന്തിന് കേരളീയ തനിമയുള്ള ഭക്ഷണങ്ങൾ വരെ പലപ്പോഴും നൊസ്റ്റാൾജിയ ആണ്.

അമേരിക്കയിലെ വീട്ടുമുറ്റത്ത് പ്ലാവും ആര്യവേപ്പും മുരിങ്ങ മരവും കറിവേപ്പുമൊക്കെ നട്ടു നനച്ച് വളർത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന്റെ അനിയത്തി സ്‌നേഹ ട്രീസ തോമസ്.

Advertisements

Also read

മൂന്നാറിലെ ഹണിമൂൺ വിശേഷങ്ങളുമായി യുവ കൃഷ്ണയും മൃദുല വിജയും

വീട്ടുമുറ്റത്ത് കായ്ച്ചു നിൽക്കുന്ന പ്ലാവും മുരിങ്ങ മരവുമൊക്കെ സന്തോഷത്തോടെ പരിചയപ്പെടുത്തുന്ന സ്‌നേഹയെ ആണ് വീഡിയോയിൽ കാണാനാവുക. സാന്ദ്ര തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സാന്ദ്രയുടെ ഏക സഹോദരിയാണ് സ്‌നേഹ. ‘ഫ്രൈഡേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയിൽ പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര ഇപ്പോൾ. സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയ്ക്ക് പേര് നൽകിയിരിയ്ക്കുന്നത്.

Also read

നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ആന്റണി വർഗീസും അനീഷയും ഒന്നിക്കുന്നു ; വർണ്ണാഭമായി ഹൽദി ആഘോഷങ്ങൾ! ചിത്രങ്ങളും വീഡിയോയും വൈറൽ

തന്റെ വ്‌ളോഗിലൂടെ വിശേഷങ്ങൾ പങ്കു വച്ച് സാന്ദ്ര എത്താറുണ്ട്. സാന്ദ്രയുടെ ഇരട്ടകുട്ടികളായ തങ്കവും കൊലുസും സോഷ്യൽമീഡിയയിൽ താരങ്ങളാണ്.

Advertisement